Read Time:2 Minute

ജീവപരിണാമം – ചോദ്യത്തോൺ – ലൂക്കയോട് ചോദിക്കാം

International Year of Basic Sciences for Sustainable Development 2022 ന്റെ ഭാഗമായി ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Ask LUCA ജീവപരിണാമം ചോദ്യത്തോൺ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് വൈകുന്നേരം 7 മണിയ്ക്ക് നടന്നു. ജീവപരിണാമവുമായി ( Biological Evolution) ബന്ധപ്പെട്ട 50 തോളം ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

പാനൽ അംഗങ്ങൾ

  • ഡോ.കെ.പി.അരവിന്ദൻ
  • ഡോ.ഹരികുമാരൻ തമ്പി (ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് സയൻസ്, കാലിക്കറ്റ് സർവ്വകലാശാല)
  • ഡോ.പി.ആർ.സ്വരൺ  (എഡിറ്റർ, ശാസ്ത്രകേരളം)
  • ഡോ. സപ്ന ജേക്കബ് (ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, പയ്യന്നൂർ കോളേജ്)

ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കാം – പ്ലേ ലിസ്റ്റ്


International Year of Basic Sciences for Sustainable Development അന്താരാഷ്ട്ര ശാസ്ത്രവർഷം 2022 – അടിസ്ഥാന ശാസ്ത്രം സുസ്ഥിരവികസനത്തിന്

ഈ വർഷം 2022 ഐക്യരാഷ്ട്രസംഘടന സുസ്ഥിരവികസനലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള അടിസ്ഥാന ശാസ്ത്രഗവേഷണങ്ങളിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിനുള്ള വർഷമായി ആചരിക്കുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും ശാസ്ത്രസമൂഹങ്ങളുമെല്ലാം ഈ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ലൂക്കയും സംഘടിപ്പിക്കുന്നു. ഒരോ മാസവും ഓരോ അടിസ്ഥാന ശാസ്ത്രവിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികളായിരിക്കും സംഘടിപ്പിക്കുക. അടിസ്ഥാന ശാസ്ത്രരംഗത്തെ പുതിയ ഗവേഷണങ്ങൾ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ, Ask LUCA ചോദ്യത്തോണുകൾ, LUCA Talk കൾ ,സുസ്ഥിരവികസനവും ശാസ്ത്രഗവേഷണവും പ്രമേയമായുള്ള വെബിനാറുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള മത്സരങ്ങൾ, പുതിയ പംക്തികൾ. ശാസ്ത്രഗവേഷകരുടെ കൂട്ടായ്മകൾ, ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. വിശദവിവരങ്ങൾ ലൂക്ക സയൻസ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും..


International Year of Basic Sciences for Sustainable Development – വെബ്സൈറ്റ് സന്ദർശിക്കാം


Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിഭാഷകന്റെ പിഴയും റഷ്യന്‍- ജര്‍മന്‍ തര്‍ക്കവും
Next post ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം
Close