Read Time:1 Minute
ലൂക്കയോട് ചോദിക്കാം..ചോദ്യങ്ങൾ ശേഖരിച്ചു തുടങ്ങി.
നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങിനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പംക്തി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും. ഉത്തരങ്ങൾ ആഗസ്റ്റ് 25 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങും.
ചോദ്യം ആർക്കും ചോദിക്കാം..
Related
1
0
ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണാൻ എവിടെ ക്ലിക് ചെയ്യണം ?
ഉത്തരങ്ങൾ https://ask.luca.co.in/questions എന്ന ലിങ്കിൽ ലഭ്യമാണ്
1)1908 ജൂൺ 30 ന് റഷ്യയിലെ തുംഗുസ്ക പ്രദേശത്ത് നടന്ന വൻ സ്ഫോടനത്തിൻ്റെ കാരണമെന്താണ്?
2) കോവിഡ് 19 രോഗം ബാധിച്ച 100 വയസ്സ് പിന്നിട്ട പലരും രക്ഷപ്പെട്ടിട്ടുണ്ടല്ലൊ, നല്ലത് –
എന്നാൽ ആരോഗ്യമുള്ള എത്രയൊ ചെറുപ്പക്കാർ മരിയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?