
ആര്യഭട്ട @ 50
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് 50 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം. ഐ.എസ്.ആർ.ഒ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയനാണ് വിക്ഷേപിച്ചത്. ആര്യഭട്ട പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി. ആര്യഭട്ട വിക്ഷേപണത്തിന്റെ സുവർണ്ണജൂബിലി ലൂക്ക വിപുലമായി ആഘോഷിക്കുന്നു. LUCA TALK, സാറ്റലൈറ്റ് ക്വിസ്, ആര്യഭട്ട മോഡൽ നിർമ്മാണ മത്സരം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK
ആര്യഭട്ട @ 50 – പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് 2025 ഏപ്രിൽ 18 , 19 തിയ്യതികളിൽ രാത്രി 7.30 ന് LUCA TALK സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 ന് 1975ലെ ആര്യഭട്ട പദ്ധതിയിലെ ടീമംഗമായ ശാസ്ത്രജ്ഞൻ ചന്ദ്രശേഖർ എൻ.എസ്. സംസാരിക്കുന്നു. ഏപ്രിൽ 19 ന് അമ്പത് വർഷത്തെ ഇന്ത്യയുടെ ഉപഗ്രഹ ശാസ്ത്ര-സാങ്കേതികമേഖലയിലെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാർത്ഥൻ (റിട്ട. സയിന്റിസ്റ്റ് , ഐ.എസ്.ആർ.ഒ., ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം) എന്ന വിഷയത്തിൽ സംസാരിക്കുന്നു.
വീഡിയോ കാണാം
Aryabhata @ 50 – Chandrasekhar N.S.
Indias 50 Year Journey through Satelite Technology – PM Sidharthan
