Read Time:2 Minute

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ തദ്ദേശസ്വയംഭരണവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ പിന്തുണയോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണ് പാഴ്പുതുക്കം (#TheUpcycleFestival). Upcycle Festival-ന്റെ ഭാഗമായി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന പാഴ് വസ്തുക്കളിൽനിന്ന് പഠനോപകരണങ്ങൾ – പരിശീലന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പത്മശ്രീ. അരവിന്ദ് ഗുപ്തയാണ് പരിശീലനക്ലാസിന് നേതൃത്വം നൽകുന്നത്. 2025 ജൂലൈ 19 ശനിയാഴ്ച്ച രാത്രി 7.30 ന്

അരവിന്ദ് ഗുപ്ത

എഴുപതുകളിൽ കാൺപൂർ ഐ.ഐ.ടിയിൽ നിന്നും പഠിച്ചിറങ്ങിയ അരവിന്ദ് ഗുപ്ത ചെയ്തത് മഹത്തായ ഒരു കാര്യമാണ്. ഔപചാരിക വിദ്യാഭ്യാസം നേടാൻ പറ്റാതെ പോയ ആയിരക്കണക്കിന് ദരിദ്ര ബാല്യങ്ങളെ അറിവുത്സവത്തിന്റെ ഭാഗമാക്കി. ഒത്തിരിയൊത്തിരി കളിപ്പാട്ടങ്ങൾ ചിലവില്ലാതെ ഉണ്ടാക്കാൻ പരിശീലിപ്പിച്ചു. ശാസ്ത്രത്തിന്റെ, കണക്കിന്റെ, ലളിത വഴികൾ അതിലൂടെ കാണിച്ചുകൊടുത്തു അദ്ദേഹം എഴുതിയ പുസ്തകങ്ങൾ ദശലക്ഷത്തോളം പ്രചരിപ്പിക്കപ്പെട്ടു. അരവിന്ദ് ഗുപ്തയുടെ വെബ്സൈറ്റ് ഏവരും സന്ദർശിക്കേണ്ട ഒന്നാണ്. കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നവിധം, സിനിമകൾ, മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള കുട്ടികളുടെ ശാസ്ത്രപുസ്തകങ്ങൾ എല്ലാം വെബ്സൈറ്റിൽ നിന്നും വായിക്കാം. ഡൌൺലോഡ് ചെയ്യാം.

Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചാന്ദ്രദിനം 2025: വിവിധ പരിപാടികൾ – രജിസ്ട്രേഷൻ ആരംഭിച്ചു
Next post ശാസ്ത്രഗവേഷണം: തട്ടിപ്പുകളും തെറ്റായ രീതികളും
Close