Read Time:9 Minute

ആർറ്റെമിസ് 1 – പറന്നുയന്നു

അമേരിക്കൻ സ്പേസ് ഏജൻസി നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർറ്റെമിസ് 1 ന്റെ വിക്ഷേപണം ഇന്ന് നടന്നു. ഇന്ത്യൻ സമയം 12 മണിയോടെയായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വെച്ചുള്ള വിക്ഷേപണം.

വീഡിയോ കാണാം


ഇന്ത്യൻ സമയം 12 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വെച്ചായിരുന്നു വിക്ഷേപണം.

അമേരിക്കൻ സ്പേസ് ഏജൻസി നാസയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർറ്റെമിസ് 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ 12ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വച്ചായിരുന്നു വിക്ഷേപണം. 14ന് നടക്കാനിരുന്ന വിക്ഷേപണം ഉഷ്ണമേഖലാ ചുഴലിക്കാറ്റായ നിക്കോളിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുന്ന ആളില്ലാ പേടകം ഒറിയോൺ ദൗത്യം പൂർത്തിയാക്കി ഡിസംബർ 11ന് എസ്.എൽ.എസ് റോക്കറ്റ് പസഫിക് സമുദ്രത്തിൽ പതിക്കും. ആഗസ്റ്റ് 29, സെപ്തംബർ 3 തീയതികളിൽ നടന്ന ആർറ്റെമിസ് 1 -ന്റെ വിക്ഷേപണ ശ്രമം സാങ്കേതിക തകരാറിനെത്തുടർന്നും സെപ്തംബർ 27നു ശ്രമം ഇയാൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലും മാറ്റിവച്ചിരുന്നു.

അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാൻ  അമേരിക്കൻ ബഹിരാകാശ ഏജൻസി ആയ നാസ ഒരുങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു വനിതയേയും ഒരു വെള്ളക്കാരൻ അല്ലാത്ത (നാസ പറയുന്ന വാക്ക് Coloured എന്നാണ് ) ആളെയും 2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis).  മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ (Unmanned Mission) നാസ കാണുന്നത്

ആർറ്റെമിസ് അറിയേണ്ട കാര്യങ്ങൾ

ഓറിയോണ്‍ (Orion Multi-Purpose Crew Vehicle)  എന്ന ബഹിരാകാശ പേടകത്തെ SLS (Space Launch System) എന്ന പടുകൂറ്റൻ റോക്കറ്റാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിക്കുന്നത്. ഇത് അപ്പോളോ ദൗത്യത്തിൽ ഉപയോഗിച്ച  Saturn 5 നേക്കാൾ ചെറുതാണെങ്കിലും മനുഷ്യന്‍ ഇന്നേവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായ റോക്കറ്റ് ആണ് SLS എന്നാണു നാസയുടെ അവകാശ വാദം.  2014 ൽ പരീക്ഷണ വിജയം നേടിയ ഓറിയോൺ  പേടകത്തിൽ   നാല് മുതൽ ആറ് വരെ പേർക്ക് സഞ്ചരിക്കാം. Lockheed Martin,  Airbus Defense and Space എന്നീ കമ്പനികളാണ് നാസയ്ക്കു വേണ്ടി ഈ പേടകം നിർമിച്ചു നൽകിയത്.

നിരവധി പരീക്ഷണങ്ങൾ നടത്തുന്നതിനായി ചെറു ഉപഗ്രഹങ്ങളെയും ഓറിയോണിനൊപ്പം വിക്ഷേപിക്കുന്നുണ്ട്. ചന്ദ്രനിലും ബഹിരാകാശത്തും ജൈവ വസ്തുക്കളുടെ പെരുമാറ്റവും പ്രതികരണവും പഠിക്കുന്നതിനായിട്ടുള്ള Bio Sentinal എന്ന ഉപഗ്രഹം അതിൽ ഒന്നാണ്. ഇതിനായി Bio Sentinal ൽ യീസ്റ്റ് സാമ്പിളുകൾ  ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശത്തിലെ ഹാനികരമായ വികിരണങ്ങൾ ജീവവസ്തുക്കളിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പഠിക്കുന്നതിനും ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ സുരക്ഷിതമായി അയക്കുന്നതിനും  തിരികെ  കൊണ്ട് വരുന്നതിനും സഹായകമാകുന്നതാണ്  ഈ പഠനങ്ങൾ.    

ആർറ്റെമിസ്1-ലെ യാത്രക്കാർ !

ആർറ്റെമിസ്-1  ഒരു ആളില്ലാ ദൗത്യമാണെങ്കിലും പേടകത്തിനകത്ത് കാംപോസ് (Campos), സോഹാർ (Zohar), ഹെൽഗ (Helga) എന്നീ മൂന്നു മനുഷ്യ സമാനമായ ഡമ്മികളെ  ഉൾപ്പെടുത്തിയിട്ടുണ്ട്. Moonikin Campos  ആണ് ഈ പേടകത്തിന്റെ  കമാണ്ടർ! 1970ൽ ചന്ദ്രനിലേക്കുള്ള വിക്ഷേപണ മധ്യേ തകർന്ന അപ്പോളോ-13 ദൗത്യത്തിൽ  ഉൾപ്പെട്ട യാത്രികരെ തിരികെ കൊണ്ട് വരുന്നതിനു നേതൃത്വം വഹിച്ച Arturo  Campos എന്ന എൻജിനീയറുടെ ഓർമ്മക്കായാണ് പേടകത്തിലെ ഡമ്മിക്ക് ഈ പേര് നൽകിയത്. നിരവധി സെൻസറുകൾ ഘടിപ്പിച്ച സ്പേസ് സ്യൂട്ട് ആണ്  കംപോസ്  ധരിക്കുക. യാത്രയിൽ ഉടനീളം ഈ സെൻസറുകൾ വിവരശേഖരണം നടത്തും.

പേടകത്തിനകത്ത് കാംപോസ് ( Campos), സോഹാർ (Zohar ), ഹെൽഗ ( Helga ) എന്നീ മൂന്നു മനുഷ്യ സമാനമായ ഡമ്മികൾ കാണാം

സൊഹാർ,  ഹെൽഗ എന്നീ സഹയാത്രികരിൽ സൊഹാർ വികിരണങ്ങളെ തടയാൻ ശേഷിയുള്ള  സ്പേസ് സ്യൂട്ടിൽ ആയിരിക്കും. എന്നാൽ ഹെൽഗ  സാധാരണ വസ്ത്രങ്ങളാണ് ധരിക്കുക. വികിരണങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ  പഠിക്കുന്നതിനാണ് ഇത്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന Artemis 3  ദൗത്യത്തിലെ യാത്രികർ ഉപയോഗിക്കുന്ന തരം സ്‌പേസ് സ്യൂട്ടുകളിൽ  തന്നെയാകും ഡമ്മികളും യാത്ര ചെയ്യുക.

സ്നൂപ്പി

ഈ മൂന്നു പേരെ കൂടാതെ ചില കളിപ്പാട്ടങ്ങളും ഈ പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Snoopy എന്ന നായയുടെ രൂപത്തെ Zero  Gravity  Indicator  ആയാണ് പേടകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിക്ഷേപണത്തിന് ശേഷം ഒന്ന് രണ്ടു ആഴ്ചകൾക്കുള്ളിൽ പേടകം ചന്ദ്രനെ distant retrograde orbit ൽ  (വിപരീത ദിശയിൽ) ഭ്രമണം നടത്തും. 6 മുതൽ 19 ദിവസം വരെ പേടകം ചന്ദ്രനെ ഭ്രമണം നടത്തിയ ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. 42 ദിവസത്തെ ദൗത്യം അവസാനിപ്പിച്ച്   പേടകം ഒക്ടോബർ 10ന് കാലിഫോര്‍ണിയക്കടുത്ത് ശാന്തസമുദ്രത്തിൽ പതിക്കും. തുടർന്ന് അമേരിക്കൻ നാവിക  സേന പേടകത്തെ വീണ്ടെടുക്കും. എട്ടു രാജ്യങ്ങൾ ഈ ദൗത്യവുമായി സഹകരിക്കുന്നതിനു നാസയുമായി കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്.

ഭാവിയിൽ ചൊവ്വ പര്യവേക്ഷണത്തിനുള്ള ഒരു ഇടത്താവളമായി ചന്ദ്രനെ മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന്.


Happy
Happy
22 %
Sad
Sad
0 %
Excited
Excited
73 %
Sleepy
Sleepy
1 %
Angry
Angry
0 %
Surprise
Surprise
4 %

4 thoughts on “ആർറ്റെമിസ് 1 കുതിച്ചുയർന്നു

  1. ഒരു ഇൻഫർമേഷൻ എന്ന നിലയ്ക്ക് വായനക്കാർക്ക് കൗതുകകരമായിരിക്കും ഈ ആർട്ടിക്കിൾ. വായനക്കിടയിൽ 2 സംശയങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയുണ്ട്.
    1 ചാന്ദ്രയാത്രികർക്കിടയിലെ വർണ – ലിംഗ വിടവുകൾ പരിഹരിക്കാനുള്ള ഉദ്യമം കൂടി നടക്കുന്നു എന്നതിന് അസ്വാഭാവിക ഊന്നൽ ആവശ്യമാണോ. ശാസ്ത്രം പക്ഷപാത രഹിതമാണ് എന്ന ബോധ്യത്തിന് ശക്തിപകരാൻ കഴിയുന്ന സമീപനമേ വേണ്ടതുള്ളു. അതിനുപരിയായ പ്രകടനങ്ങൾ തികച്ചും അസ്ഥാനത്താണ്.
    2. മറ്റൊന്ന്, ചന്ദ്രനിൽ ഇതിനകം 12 പേർ ഇറങ്ങിക്കഴിഞ്ഞു. നിരവധി നിരീക്ഷണങ്ങൾ നമുക്ക് ലഭ്യമാണ്. എന്നിട്ടും ഡമ്മി വെച്ച് നടത്തുന്ന പരീക്ഷണങ്ങൾ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്ന് വാദിക്കുന്നവരെ ആവേശം കൊള്ളിക്കുവാൻ ഇടയാക്കും എന്ന് തോന്നുന്നു.

    1. ൧. കളേർഡ് എന്ന പ്രയോഗം നാസ ഉപയോഗിച്ചതാണല്ലോ. അത് അനാവശ്യമായിരുന്നു.
      ൨. ഡമ്മി കളുടെ ഉപയോഗം ആവശ്യമാണ്. ഓറിയോൺ എന്ന പേടകം പരീക്ഷിക്കണം. അപ്പോൾ അത് വെറുതെ empty ആയി അയക്കാതെ ഉപയോഗപ്പെടുത്തുന്നതല്ലേ ബുദ്ധി? കോടികണക്കിന് ഡോളർ ചിലവ് ചെയ്ത ഈ ദൗത്യം നടത്തുമ്പോൾ ആകാവുന്നത്ര പരീക്ഷണങ്ങൾ നടത്തുക, അറിവ് നേടുക എന്നതായിരിക്കണം ലക്‌ഷ്യം. അതിനാൽ മൂന്ന് ഡമ്മികളും കുറെ ക്യൂബ് സ്റെലിലിടുകളും അയച്ച് കൂടുതൽ അറിവ് തെറ്റുന്നത് നല്ലതു തന്നെ.

      ൨. ചന്ദ്രനിൽ മനുഷ്യർ ഇറങ്ങിയിട്ടില്ല എന്ന് വാദിക്കുന്നവരോട് തർക്കിക്കാൻ നിൽക്കേണ്ട ആവശ്യം ശാസ്ത്രലോകത്തിന്ന് ഇപ്പോൾ ഇല്ല. അതിനുള്ള ഉത്തരങ്ങൾ പണ്ടേ കൊടുത്തു കഴിഞ്ഞിട്ടുണ്ട്. ബോയിങ്ങിന്റെ 737 വിമാനം പല പ്രാവശ്യം പറന്നു എന്നത് കൊണ്ട്, 747 എന്ന പുതിയ മോഡൽ ഇറക്കുമ്പോൾ, ആദ്യത്തെ ഫ്ലൈറ്റിൽ തന്നെ 400 ഓലാം പേരെ കയറ്റുന്നത് ശരിയുണ്ടോ? ഈ പുതിയ മോഡലിങ്ങ് പ്രശ്നങ്ങൾ എന്തെകിലും ഉണ്ടോ എന്ന് അറിയണ്ടേ? അതെ ലോജിക് തന്നെയാണ് ആർട്ടമിസ്സ് നേടി കാര്യത്തിലും. സ്പേസ് ആയതിനാൽ ആദ്യത്തെ പ്രാവശ്യം അപകട സാധ്യത കൂടും

  2. 1969 ജൂലൈ 21 ന് മനുഷ്യൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയെങ്കിൽ ഈ പരീക്ഷണ യാത്ര എന്തിനാണ്?

    1. മനുഷ്യശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ച് വസ്തുതകൾ നിരീഷിക്കുന്നതിന് പരിധികളുണ്ടല്ലോ…മാത്രവുമല്ല,1969 ലെയും തുടർന്നുമുള്ള ‘കാൽകുത്തലുകളിൽ’നിന്ന് ചന്ദ്രനിലേക്ക് മനുഷ്യന് യാത്ര ചെയ്യാനും വാസിക്കാനുമൊക്കെയുള്ള എല്ലാവിധ മാർഗങ്ങളും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടായിരിക്കുമോ?തീർച്ചയായും ഇല്ല.

      ഉദാഹരണത്തിന് ബഹിരാകാശയാത്രയ്ക്കുള്ള പുതിയ തരം space സൂട്ടുകൾ ,ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളിൽ ജീവനുള്ള മനുഷ്യനെ ഉപയോഗിക്കാൻ കഴിയുമോ???
      അപ്പോൾ ഡമ്മികൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ഇനിയും ആവശ്യം തന്നെയാണ്…അവയെ ‘കാൽകുത്തലിന്റെ’പേരിൽ ഒഴിവാക്കാൻ സാധിക്കില്ല…..

Leave a Reply

Previous post കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)
Next post പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ
Close