ഗ്രഫീൻ പോലുള്ള അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അഞ്ജലി സി (Materials Engineering Lab Department of Chemistry University of Calicut) – നടത്തിയ അവതരണം.
അവതരണം കാണാം
ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ശുദ്ധജലക്ഷാമം. ഇത് മറികടക്കാൻ ഇക്കാലത്ത് കൂടുതലായും സമുദ്രജല ശുദ്ധീകരണത്തെ ആണ് ആശ്രയിക്കുന്നത്. എന്നിരുന്നാലും ഇത് വളരെ വിഷമകരവും ചിലവേറിയതുമാണ് കൂടാതെ മരുപ്രദേശങ്ങളിൽ ഈ മാർഗ്ഗം സാധ്യവുമല്ല. ഇത്തരത്തിൽ ഉള്ള വിഷമഘട്ടങ്ങളിൽ അതിനൂതന പരിസ്ഥിതി സൗഹാർദ്ദ നാനോവസ്തുകൾ ഉപയോഗിച്ച് അന്തരീക്ഷ ജലശേഖരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഇത് പൊതുവേ ചിലവുകുറഞ്ഞതും എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്നതുമാണ്. ഇത്തരത്തിൽ ഉള്ള പ്രക്രിയക്കായി പ്രധാനമായും സിന്തറ്റിക് പോളിമറുകളെ ആണ് ആശ്രയിക്കുന്നത് എന്നാൽ ഇവ പൊതുവെ അർബുദ കാരണവും മണ്ണിൽ അലിഞ്ഞു ചേരാത്തവയും ആണ്. എന്നാൽ ഈ പരീക്ഷണത്തിലൂടെ മരപശകൾ ഉപയോഗിച്ചുള്ള ഒരു പ്രകൃതി സൗഹാർദ്ദ ബയോപോളിമർ നിർമിച്ചു. ഈ ഒരു പരീക്ഷണം അവലംബിച്ചതിലൂടെ അന്തരീക്ഷത്തിൽ നിന്നും 2 ml ജലം 1 gm മെറ്റീരിയലിൽ നിന്നും ലഭിച്ചു എന്ന് മാത്രമല്ല അത് പൂർണ്ണമായും കുടിവെള്ളത്തിന് അനുയോജ്യമായ തരത്തിൽ ഉള്ളതായിരുന്നു. ബയോപോളിമർ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് ചിലവ് കുറഞ്ഞ മാർഗ്ഗവും ആണ്.