ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ആൻസി സി. സ്റ്റോയ് (ICAR – Central Marine Fisheries Reseach Institiute, Ernakulam) – നടത്തിയ അവതരണം
അവതരണം കാണാം
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകൾ എങ്ങനെ ഫലപ്രദമാകും എന്നുള്ളതാണ് എന്റെ ഗവേഷണ വിഷയം . കീമോതെറാപ്പി നടത്തി വരുന്ന ക്യാൻസർ രോഗികളിൽ ഹൃദ്യാഘാതവും മറ്റു ഹൃദയ സംബന്ധ രോഗങ്ങളും സ്ഥിരം വിരുന്നുകാരാണ് . കുറുന്തോട്ടിക്ക് തന്നെ വാതം പിടിച്ചാൽ എന്തുചെയ്യാനാലേ? ഇവയിൽ നിന്നും മോചനം ലഭിക്കാൻ ആയി കീമോതെറാപ്പി ഒഴിവാക്കുക എന്നത് സംഭവ്യമല്ല. ആയതിനാൽ ഈ ആഘാതങ്ങളെ ചെറുത്ത് നിൽക്കുവാനുള്ള മറുമരുന്ന് കണ്ടുപിടിക്കുകയാണ് ഏക മാർഗ്ഗം. അങ്ങനെ ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പഠനങ്ങളെ ആസ്പദമാക്കി ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ആണ് എന്റെ അവതരണം. ചൈനക്കാർ പരമ്പരാഗത ചികിത്സയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കേമനെ കുറിച്ചാവട്ടെ നമ്മുടെ ചർച്ചാവിഷയം.
KERALA SCIENCE SLAM FINAL – DEC 14 – IIT PALAKKAD
ആൻസി സി. സ്റ്റോയ്
ICAR – Central Marine Fisheries Reseach Institiute, Ernakulam
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾചറൽ റിസർച്ച് – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CMFRI), കൊച്ചിയിലെ ഗവേഷണവിദ്യാർഥിനി. കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (KUFOS) നിന്നും ഒന്നാം റാങ്കോടെ പരിസ്ഥിതിശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടുകയുണ്ടായി. ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പയർ (DST-INSPIRE) ഫെല്ലോഷിപ്പോടെ ഗവേഷണം തുടർന്നുകൊണ്ടിരിക്കുന്നു.