വിഖ്യാത ജൈവവൈവിദ്ധ്യ ശാസ്ത്രജ്ഞ അമീന ഗുരിബ് ഫകിം മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മൗറീഷ്യസിലെ ആദ്യ വനിതാപ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മൗറീഷ്യസ് ആസ്ഥാനമായുള്ള, മുന്‍പ് സെന്റര്‍ ഫോര്‍ ഫൈറ്റോതെറാപ്പി റിസര്‍ച്ച് (CEPHYR) എന്നറിയപ്പെട്ടിരുന്ന, സി.ഐ.ഡി.പി റിസര്‍ച്ച് & ഇന്നവേഷന്‍ എന്ന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഗുരിബ് ഫകിം. സൗന്ദര്യവര്‍ദ്ധക, പോഷകാഹാര, ചികിത്സാ മേഖലകളില്‍ സസ്യങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങളാണ് ഈ കേന്ദ്രത്തില്‍ മുഖ്യമായും നടക്കുന്നത്.
മൊറീഷ്യസ് സര്‍വ്വകലാശാലയിലെ ജൈവ രസന്ത്രവിഭാഗം അദ്ധ്യക്ഷ, ഡീന്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് യൂണിയന്‍ ആഫ്രിക്കാ മേഖലാ കേന്ദ്രം അദ്ധ്യക്ഷ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം വേള്‍ഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംവിധാനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാശാസ്ത്ര പ്രതിഭകള്‍ക്കായുള്ള L’Oréal–UNESCO അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഗുരീബ് അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്കും അര്‍ഹയായിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രം മുന്‍ഗണനയുള്ള കാലത്ത് തന്നെ പഠിപ്പിക്കാന്‍ സന്മനസ് കാട്ടിയ മാതാപിതാക്കളോട് ഇപ്പോഴത്തെ സ്ഥാന ലബ്ദിയില്‍ ഗുരീബ് ഫകിം നന്ദി പറഞ്ഞു. ബ്രിട്ടണിലെ സുരേയ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം എക്സ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നുമാണ് ജൈവരസതനന്ത്രത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെയും പിന്തുണയോടെയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
[divider]