നമ്മുടെ ആരോഗ്യം പോലെതന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടകങ്ങളുടെ ആരോഗ്യവും. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ അല്ലിൻ സി (Department of Civil Engineering, National Institute Of Technology, Calicut) – നടത്തിയ അവതരണം.
അവതരണം കാണാം
നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ നിർമിതി ഘടനകളുടേയും ആരോഗ്യം.നമ്മൾ അവയുടെ ആരോഗ്യം സംരക്ഷിക്കുന്നുണ്ടോ ?ഉണ്ടെങ്കിൽ അത് എങ്ങിനെയാണ്?ഈ സംരക്ഷണം എങ്ങിനെയാണ് ജനങ്ങളുമായി ബന്ധപ്പെടുക? ഓരോ ഘടനകളുടേയും ആരോഗ്യം നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും നമുക്ക് ഇലക്ട്രോ മെക്കാനിക്കൽ ഇമ്പേഡൻസ് എന്ന ആധുനിക വിദ്യ ഉപയോഗിക്കാവുന്നതാണ്.ഇതിലൂടെ നമുക്ക് ഒരു നിർമിതിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായ മാറ്റം വിലയിരുത്താനാവുന്നതാണ്.

അല്ലിൻ സി
Department of Civil Engineering, National Institute Of Technology, Calicut നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ സിവിൽ, സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡോ.പ്രതീക് നേഗി ,ഡോ.പ്രവീൺ നാഗരാജൻ എന്നിവരുടെ കീഴിൽ ‘നിർമ്മിതികളുടെ ആരോഗ്യപരിപാലനവും നിരീക്ഷണവും ‘എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു.