Read Time:1 Minute
അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റ് . ബെൽഫാസ്റ്റിലെ Queen’s University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ തന്നെ സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ.
അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ ,ഉത്തരവാദവിവരശാസ്ത്രമേഖലയിൽ നീതിയുടെ ആശയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , നാം എന്തുകൊണ്ടാണ് നമ്മെ തന്നെ ഇങ്ങനെ വില്പനച്ചരക്കായി വെയ്ക്കുവാൻ തയ്യാറാകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ദീപക് മറുപടി പറയുന്നു. എസ്.ഗോപാലകൃഷ്ണന്റെ ദില്ലി ദാലി പോഡ്കാസ്റ്റ്
കേൾക്കാം
Related
3
0