പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ആദിത്യ സാൽബി (Inter University Centre for Nanomaterials and Devices, CUSAT) – നടത്തിയ അവതരണം.
അവതരണം കാണാം
കാൻസർ ചികിത്സയും അതിന്റെ പാർശ്വഫലങ്ങളും പലപ്പോഴും കാൻസർ എന്ന രോഗത്തെ പോലെ തന്നെ നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ്. അവയെ മറികടക്കുക എന്ന ലക്ഷ്യവുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ഗവേഷണങ്ങളിൽ വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ് നാനോ മെറ്റീരിയലുകൾ കൊണ്ടുളള നൂതന ചികിത്സാരീതികൾ. പ്രകൃതി സൗഹൃദ നാനോ ഗോൾഡ് ഉപയോഗിച്ചുകൊണ്ടുളള ടാർഗറ്റഡ് കാൻസർ തെറാപ്പിയാണ് എന്റെ ഗവേഷണ വിഷയം. പ്രകൃതിദത്ത സ്രോതസ്സുകൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന ഈ നാനോ ഗോൾഡ് മെറ്റീരിയലുകൾ കീമോതെറാപ്യൂട്ടിക് മരുന്നുകളെ കൃത്യമായി കാൻസർ കോശങ്ങളിലേക്ക് എത്തിക്കുന്ന സ്മാർട്ട് ഡ്രഗ് ഡെലിവറി വെഹിക്കിൾസ് ആയി പ്രവർത്തിക്കുന്നു. തികച്ചും പരിസ്ഥിതി സൗഹൃദപരമായി നിർമ്മിക്കുന്നതുകൊണ്ട് തന്നെ ഇവ സുരക്ഷിതവുമാണ്. ഈ നൂതന ചികിത്സാരീതി കാൻസർ കോശങ്ങളിലേക്ക് നേരിട്ട് ചികിത്സ എത്തിക്കുവാനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും. ആത്യന്തികമായി കാൻസർ ചികിത്സയുടെ വെല്ലുവിളികൾക്ക് പരിഹാരമാവുക എന്നതാണ് ഈ ഗവേഷണത്തിൻ്റെ പ്രധാന ലക്ഷ്യം.
![](https://i0.wp.com/luca.co.in/wp-content/uploads/2025/02/DSC09185-min-683x1024-1.jpg?resize=683%2C1024&ssl=1)
ആദിത്യ സാൽബി
Inter University Centre for Nanomaterials and Devices, CUSATകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് എന്ന റിസർച്ച് സെന്ററിൽ ഗവേഷണ വിദ്യാർത്ഥിയാണ്. നാനോ കണികകൾ ഉപയോഗിച്ച് കൊണ്ടുള്ള കാൻസർ തെറനോസ്റ്റിക്സ് ആണ് ഗവേഷണവിഷയം. കൂടാതെ, ലൂമിനസ്സെന്റ് നാനോ മെറ്റീരിയലുകൾ, ക്വാണ്ടം ഡോട്ട്സ്, ഗ്രീൻ സിന്തസിസ് എന്നിവയും ഗവേഷണ താൽപര്യങ്ങളിൽ ഉൾപ്പെടുന്നു. വിവിധ അന്താരാഷ്ട്ര ഗവേഷണ അവതരണങ്ങളിലായി മൂന്നോളം ബെസ്റ്റ് പേപ്പർ അവാർഡുകൾ നേടിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും ഉണ്ട്.