Read Time:3 Minute

ഒറ്റകണികയായ നാനോ പദാർത്ഥത്തിനെ പോലും പഠിക്കാൻ സാധ്യമാക്കുന്ന “Near-Field Scanning Optical Microscope ”നെ കുറിച്ചാണ് എന്റെ അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. എ.കെ. ശിവദാസൻ (Centre for Materials for Electronics Technology, Thrissur) – നടത്തിയ അവതരണം.

നമ്മുടെ കണ്ണിനു 0.1 മില്ലിമീറ്റർ (100 മൈക്രോമീറ്റർ) വലിപ്പമുള്ള വസ്തുക്കൾ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അതിലും ചെറിയ വസ്തുക്കൾ ഒരു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ മാത്രമേ കാണാൻ പറ്റുകയുള്ളു. എന്നിരുന്നാലും മൈക്രോസ്കോപ്പിനും ഒരു മൈക്രോമീറ്റർ വലിപ്പത്തിന് താഴെയുള്ള വസ്തുക്കൾ തിരിച്ചറിയാൻ കഴിയില്ല. ഈ അവസരത്തിൽ മൈക്രോമീറ്ററിനും താഴെ വലിപ്പമുള്ള നാനോ (1 മൈക്രോമീറ്റർ=1000 നാനോമീറ്റർ) പദാർത്ഥങ്ങളെ എങ്ങെനെയാണ് നമുക്ക് പ്രകാശം ഉപയോഗിച്ചു പഠിക്കുവാൻ സാധിക്കുക? ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ചു നമുക്ക് നാനോ പദാർത്ഥങ്ങളെ തിരിച്ചറിയാമെങ്കിലും അവ എങ്ങിനെയാണ് പ്രകാശവുമായി സoവദിക്കുന്നത് എന്ന് നമുക്ക് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയില്ല. ഇതിനെ മറികടക്കാൻ പ്രകാശത്തെയും ഇലക്ട്രോണുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലാസ്മോണുകൾക്ക് കഴിയും. പ്ലാസ്മോണുകളിൽ കൂട്ടി യോജിപ്പിച്ചിട്ടുള്ള അതി സൂക്ഷ്മ പ്രകാശ സ്രോതസ്സ് ഉപയോഗിച്ച് കൊണ്ട് നമുക്ക് നാനോ പദാർത്ഥങ്ങളുടെ വളരെ അടുത്ത് പ്രകാശം എത്തിക്കാനും അവയെ വേർതിരിച്ചു അറിയാനും അതോടൊപ്പം നാനോ പദാർത്ഥങ്ങൾ എങ്ങനെയാണ് പ്രകാശവുമായി ഇടപെടൽ നടത്തുന്നത് എന്ന് പഠിക്കുവാനും സാധിക്കുന്നു. ഒറ്റകണികയായ നാനോ പദാർത്ഥത്തിനെ പോലും ഇങ്ങനെ പഠിക്കാൻ സാധ്യമാക്കുന്ന “Near-Field Scanning Optical Microscope ” നെ കുറിച്ചാണ് എന്റെ അവതരണം

ഡോ.എ.കെ.ശിവദാസൻ

Centre for Materials for Electronics Technology, Thrissur

ഹോമി ഭാഭ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ദിര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ) ൽ  നിന്നും PhD നേടി, 2020  മുതൽ ഡിപ്പാർട്മെന്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ആയി സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി, തൃശ്ശൂർ-ൽ ഗവേഷണം തുടർന്ന് വരുന്നു. ഹോമി ഭാഭ നാഷണൽ ഇന്സ്ടിട്യൂട്ടിന്റെ ബെസ്റ്റ് തീസീസ് അവാർഡ് ലഭിച്ചിട്ടുണ്ട്. രണ്ട് അന്തർദേശീയ സമ്മേളനങ്ങളിൽ  പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളും ഒരു ഇന്ത്യൻ പേറ്റൻ്റും ലഭിച്ചിട്ടുണ്ട്. ലൈറ്റ് മാറ്റർ ഇന്ററാക്ഷൻസും രാമൻ സ്പെക്ട്രോസ്കോപ്പിയുമാണ് ഇഷ്ടപ്പെട്ട വിഷയങ്ങൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post An Introduction to Quantum Biology – LUCA Talk Registration
Close