ക്വാണ്ടം ഭൗതികവും യാഥാര്‍ത്ഥ്യവും

പ്രപഞ്ചം അടിസ്ഥാനപരമായി ക്വാണ്ടം മെക്കാനിക്കല്‍ ആണെന്ന് നമുക്കിന്നറിയാം. അതുകൊണ്ട് ക്വാണ്ടം മെക്കാനിക്സ് പ്രതിനിധീകരിക്കുന്ന യാഥാര്‍ത്ഥ്യം നമ്മുടെ പ്രപഞ്ചത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയാണ്. അതെന്താണ് എന്ന ചോദ്യത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനയുക്തിയെന്ത് (underlying logic),  അത് ക്ലാസിക്കല്‍ ഭൗതികത്തിന്റേതില്‍ നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതാണ് ആദ്യഭാഗം. ക്വാണ്ടം ഭൗതികത്തിന്റെ ഗണിതത്തെ  എങ്ങനെ വ്യാഖ്യാനിക്കാം എന്നതാണ് ചോദ്യത്തിന്‍റെ രണ്ടാം ഭാഗം. ഇക്കാര്യങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. 

Close