തിരുവാതിരയുടെ കൂട്ടാളിയെ കണ്ടെത്തി ശാസ്ത്രജ്ഞർ
ഇപ്പോഴിതാ ഏറെക്കാലമായി പിടിതരാതെ മറഞ്ഞുനിന്ന ഈ അപരനക്ഷത്രത്തിന്റെ കണ്ടുപിടിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയയിലുള്ള നാസയുടെ (NASA) ആമെസ് റിസർച്ച് സെന്ററിലെ (NASA Ames Research Center) ശാസ്ത്രജ്ഞർ. നാസ സീനിയർ റിസർച്ച് സയന്റിസ്റ്റ് സ്റ്റീവ് ഹോവെലിന്റെ നേതൃത്വത്തിൽ 2025 ജൂലൈ 24ന് ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ (Astrophysical Journal Letters) പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് തിരുവാതിരയോട് വളരെ അടുത്തു സ്ഥിതി ചെയുന്ന ഈ ബൈനറി കമ്പാനിയൻ (binary companion) അഥവാ രണ്ടാംനക്ഷത്രത്തിന്റെ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്.