GW231123: ഗുരുത്വ തരംഗങ്ങളിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ബൈനറി ബ്ലാക്ക് ഹോൾ
2023 നവംബർ 23, ഇന്ത്യൻ സമയം 7:24:30 PM ന്, LIGO-Virgo-KAGRA (LVK) സഹകരണം ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മാസുള്ള രണ്ട് ബ്ലാക്ക് ഹോളുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന ഒരു ഗുരുത്വതരംഗ സിഗ്നൽ കണ്ടെത്തി. ഇതിന് ആ തീയതിയെ കൂടി സൂചിപ്പിക്കുന്ന രീതിയിൽ GW231123 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ തമോദ്വാരങ്ങൾ അതിശയകരമാംവിധം വേഗത്തിൽ കറങ്ങുകയായിരുന്നു. കൂടാതെ അവയുടെ ഓരോന്നിന്റെയും മാസ് വൻനക്ഷത്രങ്ങൾ എങ്ങനെ പരിണമിക്കുകയും, അവയുടെ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചും ഉള്ള നിലവിലുള്ള സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.