കുരങ്ങുവിചാരണ: ശാസ്ത്രം കോടതി കയറിയപ്പോൾ
ഈ ജൂലായ് 10, ഒരു ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ്. കൃത്യം ഒരു നൂറ്റാണ്ട് മുൻപ്, 1925-ലെ ആ ദിവസം, അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ ഡേയ്‌ട്ടൺ എന്ന കൊച്ചു പട്ടണം ഒരു അന്താരാഷ്ട്ര നാടകത്തിന് വേദിയൊരുക്കി. ചരിത്രം ‘സ്കോപ്‌സ് മങ്കി ട്രയൽ’ (Scopes Monkey Trial) എന്ന് രേഖപ്പെടുത്തിയ, ശാസ്ത്രവും മതവും തമ്മിലുള്ള ആധുനിക കാലത്തെ ഏറ്റവും വലിയ ഏറ്റുമുട്ടലിനായിരുന്നു അവിടെ അരങ്ങൊരുങ്ങിയത്. ഇത് വെറുമൊരു വിചാരണയായിരുന്നില്ല.