ഭൂമിയിലെത്തിയ വിരുന്നുകാർ – നോവൽ അവസാനിക്കുന്നു

'ങാ ഹാ... ചിന്തു! കൂട്ടുകാർ എല്ലാരുമുണ്ടല്ലോ.. സന്ധ്യയായല്ലോ മക്കളേ.. എന്താ വീട്ടിൽ പോവാത്തത്?’ ഡോക്ട‌ർ മാമൻ കുട്ടുകാരോട് ചോദിച്ചു. അവരെല്ലാവരും ഡോക്ടർമാമൻ്റെ അരികിൽ ഓടിയെത്തിയിരിക്കുകയാണ്. കനാലിൻ്റെ കരയിൽ ഡങ്കായിയും ഇങ്കായിയും തളർന്നിരിക്കുന്നു. ഇനി സ്വന്തം...

ഗണിത – കെമിസ്ട്രി ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം

ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം ആസ്ത്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ 2015 ജൂലൈ 13-21 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. 6 പേരടങ്ങിയ ഇന്ത്യൻ ടീമിലെ 3 പേർക്ക്...

ശാസ്ത്രഗവേഷണം: തട്ടിപ്പുകളും തെറ്റായ രീതികളും

ചിലപ്പോഴൊക്കെ, നല്ല ഗവേഷണ രീതികളെപ്പറ്റിയുള്ള അറിവില്ലായ്മയും ഉത്തമ രീതികൾ അവലംബിക്കാത്തതും അധാർമ്മിക ഫലങ്ങൾക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, ഉയർന്ന പദവികളോ പ്രമോഷനുകളോ കരസ്ഥമാക്കുക എന്നതായിരിക്കാം ലക്ഷ്യം. ചില ഗവേഷക  വിദ്യാർത്ഥികൾ അവരുടെ തീസിസ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ മനഃപൂർവ്വം വഞ്ചനാപരമായ കാര്യങ്ങൾ അവലംബിക്കുന്നു. ഇത്തരത്തിലുള്ള ധാർമ്മിക ലംഘനങ്ങൾ, വഞ്ചന, അല്ലെങ്കിൽ മനഃപൂർവ്വമുളള തെറ്റായ പെരുമാറ്റം എന്നിവ ശാസ്ത്രത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും.  അതിനാൽ, ശാസ്ത്രസമൂഹവും പൊതുജനങ്ങളും ഈ രീതികളെ ശക്തമായി അപലപിക്കേണ്ടതുണ്ട്.  

അരവിന്ദ് ഗുപ്ത – പരിശീലനപരിപാടി LIVE

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പത്മശ്രീ. അരവിന്ദ് ഗുപ്തയാണ് പരിശീലനക്ലാസിന് നേതൃത്വം നൽകുന്നത്. 2025 ജൂലൈ 19 ശനിയാഴ്ച്ച രാത്രി 7.30 ന് നടക്കുന്ന പരിപാടിയൽ പങ്കെടുക്കൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

ചാന്ദ്രദിനം 2025: വിവിധ പരിപാടികൾ – രജിസ്ട്രേഷൻ ആരംഭിച്ചു

കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് വിഭാഗം, ULCCS-ന്റെ UL സ്പേസ് ക്ലബ്, ലൂക്ക സയൻസ് പോർട്ടൽ എന്നിവയുടെ സഹകരണത്തോടെ 2025 ജൂലൈ 21-ന് ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർ-സ്കൂൾ ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

GW231123: ഗുരുത്വ തരംഗങ്ങളിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ബൈനറി ബ്ലാക്ക് ഹോൾ

2023 നവംബർ 23, ഇന്ത്യൻ സമയം 7:24:30 PM ന്, LIGO-Virgo-KAGRA (LVK) സഹകരണം ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മാസുള്ള  രണ്ട് ബ്ലാക്ക് ഹോളുകളുടെ കൂട്ടിയിടി മൂലമുണ്ടാകുന്ന ഒരു ഗുരുത്വതരംഗ സിഗ്നൽ കണ്ടെത്തി. ഇതിന് ആ തീയതിയെ കൂടി സൂചിപ്പിക്കുന്ന രീതിയിൽ GW231123 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ തമോദ്വാരങ്ങൾ അതിശയകരമാംവിധം വേഗത്തിൽ കറങ്ങുകയായിരുന്നു. കൂടാതെ അവയുടെ ഓരോന്നിന്റെയും മാസ് വൻനക്ഷത്രങ്ങൾ എങ്ങനെ പരിണമിക്കുകയും, അവയുടെ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചും ഉള്ള നിലവിലുള്ള സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

Quantum Sense and Nonsense – Dr.Sebastian Koothottil – LUCA TALK

2025 അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന TALK പരമ്പരയിൽ മൂന്നാമത്തേത് 2025 ജൂലായ് 30 ബുധനാഴ്ച്ച നടക്കും. ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും “നോൺസെൻസ്” ആയ വ്യാഖ്യാനങ്ങളും തുറന്നുകാണിക്കുന്ന Quantum Sense and Nonsense എന്ന വിഷയത്തിലുള്ള അവതരണം ഡോ.സെബാസ്റ്റ്യൻ കൂത്തോട്ടിൽ (അസിസ്റ്റന്റ് പ്രൊഫസർ, എം.ഇ.എസ്. കല്ലടി കോളേജ്) നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. ഗൂഗിൾ മീറ്റിൽ നടക്കുന്ന LUCA TalK-ൽ പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിൽ മുഖേന അയച്ചു തരുന്നതാണ്

ഭൂമിയിലെത്തിയ വിരുന്നുകാർ – 10

 വൈകുന്നേരമായി. ഒരു കനാലിൻ്റെ തീരത്താണിപ്പോൾ ഡങ്കായിയും ഇങ്കായിയും. ആൾത്തിരക്ക് ഒട്ടുമില്ലാത്ത ഒഴിഞ്ഞ ഒരിടം. കുറെ അകലെ തിരക്കുള്ള തെരുവാണ്. തെരുവിൽ നിറയെ മനുഷ്യരും വാഹനങ്ങളും. കനാലിലെ വെള്ളത്തിന് ആകെയൊരു കറുപ്പുനിറമാണ്. ചപ്പുചവറുകളും മരത്തടികളും മറ്റും...

Close