ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK ജൂൺ 24 ന്

ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഭാരതത്തിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ Great Trigonometrical Survey. ലോക ചരിത്രത്തിലെ തന്നെ അപൂർവമായ അതേസമയം അത്രമേൽ ശ്രമകരവുമായ ശാസ്ത്ര സാങ്കേതിക പദ്ധതിയായിരുന്ന ഇന്ത്യൻ സർവേയുടെ ചരിത്രം പറയുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് ഭൗമചാപം- ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം. ഈ പുസ്തകത്തിന്റെ രചയിതാവ് സി.എസ്. മീനാക്ഷി LUCA TALK ൽ അവതരണം നടത്തുന്നു.

Close