ചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും

നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.

കോവിഡ് കാലത്തെ മോദി സർക്കാരിന്റെ വാക്സിൻ നയം വിനാശകരം 

കോവിഡ് കാലത്തെ മോദിസർക്കാരിന്റെ വാക്സിൻ നയത്തെ പ്രകീർത്തിച്ച് തിരുവനന്തപുരം എം പി ശശിതരൂർ ലേഖനമെഴുതിട്ടുള്ളത് വസ്തുതകൾ ശരിക്കും മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു.  കോവിഡ് കാലത്ത് യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ വിനാശകരമായ വാക്സിൻ നയമാണു പിന്തുടർന്നിരുന്നത്.

Close