അവരവരുടെ ഭൂപടം

ഒരു ഭൂപടം പോലും ഇല്ലാതെ എങ്ങനെ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു വളർത്തുമൃഗം അതിന്റെ ഉടമയുടെ അടുത്തേക്ക് എങ്ങനെയാണ് തിരിച്ചെത്തുന്നതെന്നോ, കൊണ്ട് പോയി കളഞ്ഞ പൂച്ച കൃത്യമായി നിങ്ങളുടെ വീട്ടിലേക്കു തിരിച്ചു വരുന്നതെങ്ങനെയാണെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സ്ഥലങ്ങൾ മനസ്സിലാക്കാനും ഓർമ്മിക്കാനുമുള്ള കഴിവ് നമ്മൾ പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ്. എന്നാൽ ഈ ലളിതമായ വൈദഗ്ധ്യത്തിന് പിന്നിൽ നമ്മുടെ തലച്ചോറിനുള്ളിലെ ഒരു ആകർഷകമായ സംവിധാനം ഒളിഞ്ഞിരിക്കുന്നുണ്ട്. 

കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയക്ക് ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ?

നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ ധന്യ കെ.എം (Department of Community Medicine Government Medical College Thrissur) – നടത്തിയ അവതരണം.

കുറുനരി മോഷ്ടിക്കരുത് !! – Kerala Science Slam

തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്, അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഈ മേഖലയിലുള്ള വിജ്ഞാന വിടവിനെ അഭിസംബോധന ചെയ്യുകയും കുറുനരികളുടെ ലോകത്തേക്ക് ചെന്ന് അവരുടെ ജീവിത രഹസ്യങ്ങൾ അറിയുകയുമാണ് നമ്മുടെ ലക്ഷ്യം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അർജുൻ സുരേഷ് (College of Forestry, Kerala Agricultural University (KAU), Vellanikkara, Thrissur) – നടത്തിയ അവതരണം.

പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000 (ഇരുപത്‌ കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച്‌ കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.

Close