2025 മാർച്ചിലെ ആകാശം
വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ഇടവം, മിഥുനം, ചിങ്ങം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാനാകും. മാർച്ച് 20ന് വസന്തവിഷുവമാണ്.