ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും – പാനൽ ചർച്ച

ലോകമൊട്ടാകെ ചർച്ചയായി മാറിയിരിക്കുകയാണ് ഡീപ്സീക് എന്ന ഓപ്പൺ സോഴ്സ് നിർമിതബുദ്ധി പ്ലാറ്റ്ഫോം. ഈ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ഡീപ്സീക്കും നിർമ്മിതബുദ്ധിയുടെ ഭാവിയും പാനൽ ചർച്ചയിൽ ഡോ. സുനിൽ ടി.ടി. (ഡയറക്ടർ, ICFOSS), ഉമ കാട്ടിൽ സദാശിവൻ (Senior Software Engineer, IQVIA), ഡോ. ദീപക് പി. (Queen’s University, UK), ഡോ. ജിജോ പി.യു. (Government College Kasaragod) എന്നിവർ പങ്കെടുക്കും. ലൂക്ക എഡിറ്റോരിയൽ ബോർഡ് അംഗം അരുൺരവി ചർച്ച മോഡറേറ്റ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.

Close