ലൂസി പറയുന്നത്
ഫോസിലുകളുടെ കാര്യത്തിൽ നമ്മൾ അറിയേണ്ട ഒരു കാര്യമുണ്ട്. പരിണാമകഥ അറിയാൻ പാകത്തിൽ അവ ഭൂമിയിലെവിടെയും അടുക്കി വച്ചിട്ടില്ല. പൗരാണിക ജീവികളിൽ ചിലത് മാത്രമാണ് അത്യപൂർവ്വമായി ഫോസിലുകളായി രൂപാന്തരപ്പെടുന്നത്. അവ കണ്ടെത്തുകയെന്നതും ‘ഭാഗ്യനിർഭാഗ്യങ്ങൾ’ പങ്ക് വഹിക്കുന്ന അതീവശ്രമകരമായ ദൗത്യമാണ്.
ലോസ് ഏഞ്ചൽസിലെ കാട്ടുതീ : ഉത്തരവാദിത്തം ആർക്ക്?
പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ കേട്ടു തുടങ്ങിയ പ്രധാന വാർത്തയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ആസ്ട്രേലിയയിലും അമേരിക്കയിലും കാട്ടുതീ പടരുന്നത്തിന് വളരെ സാധ്യതയുള്ള ചില പ്രദേശങ്ങൾ ഉണ്ട്. പക്ഷേ, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് വഷളാക്കുന്നു. വികസിത രാജ്യങ്ങളിലെ ദുരന്ത നിവാരണ സംവിധാനം കുറ്റമറ്റതാണെങ്കിലും ദുരന്തങ്ങൾ പൂർണമായും ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, മുൻകാലങ്ങളെ അപേക്ഷിച്ച് ദുരന്തങ്ങളുടെ ഭീകരത കുറയ്ക്കാൻ സാധിക്കുന്നുണ്ട്.
കാട്ടുതീ കാത്തിരിക്കുന്ന സസ്യം
അഗ്നിയെ സ്വയം പ്രതിരോധിക്കുകയും എന്നാല്‍ അതെ സമയം തന്നെ ഏറ്റവുമധികം തീപ്പിടുത്തം പ്രോത്സാഹിപ്പികുകയും ചെയ്യുന്ന ഒരു മരമുണ്ട്. ഓസ്ട്രേലിയ സ്വദേശിയായ യൂക്കാലിപ്റ്റസ് മരങ്ങളാണ് അവ.
അധിനിവേശത്തിന്റെ ജനിതകപാഠം : ഒരു ഒച്ചിന്റെ കഥ – Kerala Science Slam
ഓർക്കുക ഒച്ച് ഒരു ഭീകരജീവിയാണ്! 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. കീർത്തി വിജയൻ (Centre for Plant Biotechnology and Molecular Biology, Kerala Agricultural University, Mannuthy, Thrissur) – നടത്തിയ അവതരണം.
ആഫ്രിക്കൻ ഒച്ചുകൾ അസുഖങ്ങൾ ഉണ്ടാക്കുമോ?
ആഫ്രിക്കൻ ഒച്ചുക്കളെ നാം എല്ലാവരും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടാകും, അല്ലേ? ചിലപ്പോൾ നമ്മുടെ പറമ്പിലും തൊടിയിലും അല്ലെങ്കിൽ, ചിലപ്പോൾ പത്രങ്ങളിലും ടിവിയിലും ഇവയെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടിട്ടുണ്ടാകും. മഴക്കാലമായാൽ ഈ ഒച്ചുകൾ തന്നെയാണ് താരങ്ങൾ.
ഭൂമിയുടെ നില്പും നടപ്പും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 26
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. രാവിലേതന്നെ ഷംസിയട്ടീച്ചറുടെ സ്വീകരണമുറിയിൽ മണി മുഴങ്ങി. വാതിൽ...
അറിയാനൊത്തിരി ബാക്കി – ഒരു ഹ്രസ്വചിത്രം
“അറിയാനൊത്തിരി ബാക്കി” എന്നത് 25 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രമാണ്. വീട്ടിനുള്ളിൽ വന്ന് കൂടുവച്ച മുനിയ വർഗത്തിൽപ്പെട്ട ആറ്റക്കറുപ്പൻ എന്ന കിളിയെ കുറിച്ചുള്ളതാണിത്. കൂടാതെ പക്ഷികളുടെ പൊതുവായ ചില സ്വഭാവ സവിശേഷതകളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
2025 – ഹിമാനികളുടെ അന്താരാഷ്ട്ര സംരക്ഷണ വർഷം
കാലാവസ്ഥ വ്യവസ്ഥയിൽ ഹിമാനികൾ ,മഞ്ഞ് എന്നിവയുടെ നിർണായക പങ്കിനേയും അതിൻ്റെ സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കാൻ ഇത്തരം വർഷാചരണങ്ങൾ സഹായകമാണ്. ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും കോടിക്കണക്കിന് ജനതയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും ഹിമാനികൾ നിർണായക പങ്കു വഹിക്കുന്നുണ്ട്.