വിത്ത് കൊറിയർ സർവ്വീസ്

വിത്തു വിതരണത്തിന് പല ചെടികളും ഇതുപോലെ ഒരു വിദൂര വിതരണവും ഒരു ലോക്കൽ ഡെലിവറിയും ചെയ്യുന്നുണ്ട്. Diplochory എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. ഇതെങ്ങിനെയാണ് സംഗതി എന്ന് നോക്കാം.

നാല് നൊബേൽ സമ്മാനങ്ങളുമായി ഒരു കുഞ്ഞൻവിര

കുഞ്ഞൻ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഇത്തിരിക്കുഞ്ഞൻ തന്നെ. സ്കെയിൽ വെച്ചളന്നാൽ ഒരു മില്ലീമീറ്ററിനപ്പുറം കടക്കില്ല. എന്നാൽ പേരിന് വലുപ്പം ഒട്ടും കുറവുമില്ല: സീനോറാബ്ഡൈറ്റിസ് എലിഗൻസ് (Coenorhabditis elegans). ചുരുക്കപ്പേര് സി. എലിഗൻസ്. വലുപ്പം മാത്രം നോക്കി ഒരാളെയും വിലയിരുത്തരുതെന്ന് നമ്മളെ പഠിപ്പിക്കാൻ ഈ കുഞ്ഞനോളം മികച്ച മറ്റൊരു ജീവിയുമില്ല ഭൂമിയിൽ. എന്തെന്നാൽ ആൾ  ചില്ലറക്കാരനല്ല, നൊബേൽ പുരസ്കാര ജേതാവാണ്. ഒന്നും രണ്ടുമല്ല; നാല് നൊബേൽ സമ്മാനങ്ങൾ. മൂന്നെണ്ണം വൈദ്യശാസ്ത്രത്തിലും ഒന്ന് രസതന്ത്രത്തിലും. ആളെ വിശദമായി പരിചയപ്പെട്ടാലോ?

ഡോ. കെ.എസ്. മണിലാൽ അനുസ്മരണം – 2025 ജനുവരി 17 ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സസ്യശാസ്ത്രരംഗത്ത് അമൂല്യമായ സംഭാവനകൾ നൽകിയ ഡോ. കെ.എസ്.മണിലാലിനെ അനുസ്മരിക്കുന്നു. 2025 ജനുവരി 17 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ഡോ. ബി ഇക്ബാൽ , ഡോ. പ്രദീപ് എ.കെ. (റിട്ട. പ്രൊഫസർ, സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് സർവ്വകലാശാല) എന്നിവർ സംസാരിക്കും. പങ്കെടുക്കാൻ ചുവടെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമല്ലോ.

Close