സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവും – Kerala Science Slam

അപായങ്ങളിൽ നിന്നും ഓടിയൊളിക്കാൻ കഴിവില്ലെങ്കിലും ഒരിടത്ത് വേരുറപ്പിച്ചുകൊണ്ടുതന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിശയകരമായ വൈദഗ്ധ്യം സസ്യങ്ങൾക്കുണ്ട്. ഉദാഹരണത്തിന്, സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനായി സസ്യങ്ങൾ “സൺസ്ക്രീൻ” പോലെ പ്രവർത്തിക്കുന്ന ചില ജൈവതന്മാത്രകൾ നിർമിക്കുന്നു. ഇതിനെപ്പറ്റിയാണ് ഡോ. യദുകൃഷ്ണന്റെ ഗവേഷണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. യദുകൃഷ്ണൻ (Department of Microbiology & Cell Biology, Indian Institute of Science) – നടത്തിയ അവതരണം.

ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ജനുവരി 21 മുതൽ രാത്രി ആകാശത്ത് ആറ് ഗ്രഹങ്ങളെ ഒരേ സമയം കാണാൻ സാധിക്കും. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് ‘പ്ലാനറ്ററി പരേഡ് ” എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ ആകാശത്ത് വിസ്മയ കാഴ്ച്ചയാകാൻ ഒരുങ്ങുന്നത്. സൂര്യാസ്തമയത്തിനു ശേഷം രാത്രി 8.30 വരെയാണ് ഗ്രഹങ്ങളെ കാണാന്‍ ഏറ്റവും നല്ല സമയം. [Planetary Parade]

പുണ്യപുരാതന അസോള സംഭവം

ഇതിൽ ഇത്ര പറയാൻ എന്തിരിക്കുന്നു അസോള (Azolla) ഒരു സംഭവമാണെന്ന് നമുക്കൊക്കെ അറിയാമല്ലോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഭൂമിയിലെ നമ്മുടെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ മിത-ശീതോഷ്ണം ആക്കിയെടുത്തത് ഈ ഒരൊറ്റ കുഞ്ഞൻ പന്നൽ ചെടിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ?

Close