വംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?
ചരിത്രത്തിൽ ആദ്യമായി ഒരു വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ കൊണ്ടുവരുന്നതിൽ വിജയം കൈവരിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം...
ചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും
നമ്മുടെ ഫേസ്വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.
കോവിഡ് കാലത്തെ മോദി സർക്കാരിന്റെ വാക്സിൻ നയം വിനാശകരം
കോവിഡ് കാലത്തെ മോദിസർക്കാരിന്റെ വാക്സിൻ നയത്തെ പ്രകീർത്തിച്ച് തിരുവനന്തപുരം എം പി ശശിതരൂർ ലേഖനമെഴുതിട്ടുള്ളത് വസ്തുതകൾ ശരിക്കും മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ വിനാശകരമായ വാക്സിൻ നയമാണു പിന്തുടർന്നിരുന്നത്.
പ്രസവം വീട്ടിൽ വേണ്ട
കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ അങ്ങിങ്ങായി പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപ്പങ്ങ്ച്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണ്. മലപ്പുറത്ത് ഇന്ന് മരിച്ച സ്ത്രീ ഈ മൗലികവാദികളുടെ ഇരയാണ്. ഇവർക്കെതിരെ ശക്തമായ നടപടി വേണം. ചുരുങ്ങിയത് നരഹത്യക്കുള്ള കേസെങ്കിലും എടുക്കണം.
2025 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.
മെറി ഗോ റൗൺഡിൽ കയറിയ സൗരയൂഥം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 38
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ആകാശഗംഗയിൽ ഭ്രമണം ചെയ്യുന്ന സൗരയൂഥം അതോടൊപ്പം നടത്തുന്ന...
നിഴൽ കാണ്മാനില്ല !!!
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള് (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.
Jugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം
ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.