കൃത്രിമ വിപ്ലവം: അധികാരം, രാഷ്ട്രീയം, നിർമ്മിതബുദ്ധി
ഇവാന ബാർട്ടലട്ടി (Ivana Bartoletti) രചിച്ചു 2020ൽ പുറത്തിറങ്ങിയ ‘An Artificial Revolution: On Power, Politics and AI’ എന്ന ചെറുപുസ്തകമാണ് ഈ ലേഖനത്തിന്റെ വിഷയം. നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചു – നിർമ്മിതബുദ്ധിയെ രാഷ്ട്രീയമായി കാണേണ്ടതിനെക്കുറിച്ചു – 2015 മുതൽ നിരവധിയായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ശ്രേണിയിൽ പെടുന്ന ഒരു ചെറുപുസ്തകമാണ് ബാർട്ടലട്ടിയുടേത്.
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
ഈ പഴഞ്ചൊല്ല് പൊതുവെ മലയാളികൾക്കു സുപരിചിതമാണ്. കാരസ്കരം എന്നത് കാഞ്ഞിര മരത്തിന്റെ സംസ്കൃത പദമാണ്.