തലച്ചോറിനെ വരുതിയിലാക്കുന്ന ഒരു എഞ്ചിനീയർ

രു വ്യക്തിയുടെ ഓർമകൾ നഷ്‌ടപ്പെടാൻ തുടങ്ങിയാലാണ് ഇന്ന് നാം ആൽസൈമേഴ്‌സ് രോഗം തിരിച്ചറിയുന്നത്. അതു പോലെ കാര്യമായ രോഗലക്ഷണങ്ങൾ കാട്ടുമ്പോൾ മാത്രമാണ് പാർക്കിൻസൻ രോഗം തിരിച്ചറിയുന്നത്. അപ്പോഴേക്കും തലച്ചോറിലെ ചില കോശങ്ങൾ നശിച്ചുതുടങ്ങിയിട്ടുണ്ടാകും. എന്നാൽ ഈ പുത്തൻ കണ്ടുപിടുത്തത്തിലൂടെ ഈ രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും ശസ്ത്രക്രിയ ചെയ്യാതെ തന്നെ കോശങ്ങളെ നന്നാക്കി പഴയ രൂപത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആ ദിശയിലേക്കുള്ള ഗവേഷണങ്ങളിലാണ് പ്രൊഫസർ ദേബ് ലിനയും സംഘവും.

Close