ഡിജിറ്റൽ ശൃംഖലാ മുതലാളിത്തം

2024 ജൂലൈ 19 ന് ലോകത്തെയൊട്ടാകെ ഞെട്ടിച്ചതും ‘ഇതുവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്’ എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ ഒരു പിഴവ് ഡിജിറ്റൽ ലോകത്ത് സംഭവിക്കുകയുണ്ടായി. ആഗോളമായി നിരവധിയിടങ്ങളിലായി വിൻഡോസ് മെഷീനുകൾ പണിമുടക്കി. അതിന്റെ പ്രത്യാഘാതമായി പല വിമാനത്താവളങ്ങളും ആശുപത്രികളും സർക്കാർ സേവനങ്ങളും നിശ്ചലമായി. അന്നെന്താണ് സംഭവിച്ചത് എന്ന് ലൂക്കയിലൂടെ തന്നെ വായനക്കാർ അറിഞ്ഞിട്ടുള്ളതുമാണ്. ആ പിഴവിലേക്ക് നയിച്ച സാഹചര്യങ്ങൾ നാം സാങ്കേതികതലത്തിലും മറ്റും മനസ്സിലാക്കുന്നതിനോടൊപ്പം രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ (political economy) തലത്തിലും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിലേക്കായി ‘ഡിജിറ്റൽ ശൃംഖലാമുതലാളിത്തം’ എന്ന ഒരു ആശയം അവതരിപ്പിക്കുകയാണിവിടെ.

കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ – പഠനം

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ പഞ്ചായത്തുളിൽ 2022 ആഗസ്‌ത്‌ 1-ാം തീയതിളിലാണ് ഉരുൾപൊട്ടൽ നടന്നത്. പ്രദേശത്തുകാരുടെ ഭീതി അകറ്റാനും ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നല്‌കുന്നതിനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ഈ പഠനം ഏറ്റെടുത്ത് നടത്തിയത്.

Close