അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റും ബോംബ് ചുഴലിക്കാറ്റും

അമേരിക്കയിലെ മധ്യമേഖല, കിഴക്കൻ മേഖല, അമേരിക്ക-കാനഡ അതിർത്തി എന്നീ പ്രദേശങ്ങളിൽ പലയിടങ്ങളിൽ ഉള്ള ജനങ്ങൾക്ക് ഈ ക്രിസ്മസ് കാലം ദുരിതമായി മാറി. ഉയർന്ന കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉള്ള കഠിനമായ മഞ്ഞുവീഴ്ച കാരണം വൈദ്യുതിയില്ല, ‌ട്രെയിൻ, വിമാനങ്ങൾ റദ്ദാക്കിയതോടെ പൊതുഗതാഗതം നിലച്ചു, പൂജ്യം ദൃശ്യപരത കാരണം പലയിടങ്ങളിൽ റോഡപകടങ്ങൾക്കിടയായി അങ്ങനെ റോഡുമാർഗമുള്ള ഗതാഗതവും സ്തംഭിച്ചു. വീടിന് പുറത്തിറങ്ങാന്‍ തന്നെ വഴിയില്ലാത്ത അവസ്ഥ.

ചെറുതല്ല ചെറുധാന്യങ്ങൾ – 2023 – ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം

2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ഇക്കാര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശുപാർശ ലോകം അംഗീകരിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യ കാർഷിക സംഘടനയാണ് (FAO) അന്താരാഷ്ട്ര തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കുന്നത്. ഭാവിയുടെ ഭക്ഷണമെന്നാണ് മില്ലറ്റിനെ അവർ വിശേഷിപ്പിക്കുന്നത് .

Close