‘ബാങ്കുകളും ധനപ്രതിസന്ധിയും’ എന്ന ഗവേഷണത്തിന് സാമ്പത്തികശാസ്ത്ര നൊബേല്‍
ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എങ്ങനെ കുറയ്ക്കാനാകുമെന്ന കണ്ടെത്തലുകള്‍ക്കാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം. “ബാങ്കുകളും ധനപ്രതിസന്ധിയും” എന്ന ഗവേഷണത്തിന് ബെന്‍.എസ്. ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൈബ്വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് പുരസ്കാരം പങ്കിട്ടത്.