2022 ആഗസ്റ്റിലെ ആകാശം
അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.
ജനറ്റിക്ക് ഇക്കോളജി വന്യജീവി സംരക്ഷണയജ്ഞങ്ങളെ എങ്ങനെ സഹായിക്കുന്നു?
ഹരിതഗൃഹ ബഹിർഗമനം നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ, 2050-തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മൂന്നിലൊന്ന് മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അതിനാൽ തന്നെ നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും സഹായം ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ശാസ്ത്ര രീതിയാണ് ജനറ്റിക് ഇക്കോളജി.