കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!
പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.