ഇസ്രായേലുകാരനായ ഹിലെൻ ഫെസ്റ്റെൻബെർഗ് (Hillen Furstenberg), അമേരിക്കക്കാരനായ ഗ്രെഗറി മാർഗുലിസ് (Gregory Margulis) എന്നിവർക്ക് സംഭവ്യതയെക്കുറിച്ച് (probability) നടത്തിയ ഗവേഷണത്തിനാണ് അബേല്‍ പുരസ്കാരം ലഭിക്കുന്നത്.നോബെൽ പുരസ്കാരങ്ങൾക്കു സമാനമായി ഗണിതജ്ഞർക്കു നൽകുന്ന ആബെൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പത്രസമ്മേളനം ഡിജിറ്റൽ രൂപത്തിലാക്കിയാണ് ഈ പ്രഖ്യാപനം 2020 മാർച്ച് 18-നു നടത്തിയത്. ഇസ്രായേലുകാരനായ ഹിലെൻ ഫെസ്റ്റെൻബെർഗ് (Hillen Furstenberg), അമേരിക്കക്കാരനായ ഗ്രെഗറി മാർഗുലിസ് (Gregory Margulis) എന്നിവർക്ക് സംഭവ്യതകളെക്കുറിച്ച് (probability) നടത്തിയ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്.
നോർവീജിയൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ലെറ്റേഴ്സ് ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. നോർവേയിലെ പ്രസിദ്ധ ഗണിതജ്ഞനായിരുന്ന നീൽസ് ഹെൻറിക് ആബെലിന്റെ പേരിലാണ് ഈ പുരസ്കാരങ്ങൾ. ഇരുപത്തിയാറാം വയസ്സിൽ അന്തരിച്ച ആബെൽ അതിനകം തന്നെ ഗണിത ശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകിയിരുന്നു. ആബെലിന്റെ 200 ആം ജന്മവാർഷികം ആയിരുന്ന 2002 മുതലാണ് ഈ പുരസ്കാരം നൽകുന്നത്. ഏകദേശം 5 കോടി രൂപയാണ് സമ്മാനത്തുക. തമിഴ് നാട്ടുകാരനായ എസ്. ആർ. എസ്. വരദന് 2007ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു. ഗണിത ശാസ്ത്രത്തിന് നോബെൽ പുരസ്കാരം ഇല്ലെന്നോർക്കുക.
നോബെൽ പുരസ്കാരത്തിന് ശാസ്ത്രജ്ഞരെ തിരഞ്ഞെടുക്കുന്നതിന് സമാനമായ രീതിയാണ് ഇതിനും അവലംബിക്കുന്നത്. കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ എന്നാണ് സമ്മാനം നൽകുക എന്നത് തീരുമാനിച്ചിട്ടില്ല.