വിശ്വാസ സംരക്ഷണമല്ല, ശാസ്ത്രബോധമാണ് വേണ്ടത്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശനവിധിയെ മറികടക്കാന്‍ ആചാരസംരക്ഷണത്തിനായുള്ള നിയമിര്‍മ്മാണത്തിന് ഒരു സ്വകാര്യബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുകയാണ്. വിശ്വാസിസമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും അതേപടി സംരക്ഷിക്കപ്പെടണം എന്നതാണ് ബില്ലിന്റെ സത്ത. ജനങ്ങളില്‍ ഏറെപ്പേര്‍ ഈവിധം ചിന്തിച്ചാലും അത് ശാസ്ത്രീയമായും ചരിത്രപരമായും ഭരണഘടനാപരമായും ശരിയോ എന്നതാണ് പ്രസക്തമായ ചോദ്യം.