Read Time:12 Minute
[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”]ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author]

വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ  ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്.

നക്ഷത്രമാപ്പ് - ജനുവരി
നക്ഷത്രമാപ്പ് – ജനുവരി

ജനുവരിയിലെ പ്രധാന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും.

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കുംഭം, മീനം, മേടം, ഇടവം രാശികളെ ജനുവരിയില്‍ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് ജനുവരിയില്‍ സൂര്യപാത (ക്രാന്തിപഥം) കാണപ്പെടുന്നത്. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

[box type=”info” align=”” class=”” width=””]ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.[/box]

ജനുവരിയിലെ സൗരരാശികള്‍

സന്ധ്യയോടെ തന്നെ കുംഭം രാശി പടിഞ്ഞാറ് അസ്തമിച്ചു തുടങ്ങും. തെക്ക് പടിഞ്ഞാറേ ആകാശത്താണ് കുംഭം രാശിയുള്ളത്. കുംഭത്തിന് മുകളിലായി മീനം, മേടം, ഇടവം എന്നീ രാശികൾ യഥാക്രമം സ്ഥിതി ചെയ്യുന്നു (നക്ഷത്രമാപ്പ് നോക്കുക). സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം വടക്കുമാറി നീണ്ടുമെലിഞ്ഞ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന രാശിയാണ് മേടം (Aries). ചാന്ദ്രഗണമായ അശ്വതിയും ഇതു തന്നെയാണ്. അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി. സന്ധ്യയ്ക്ക് നോക്കുന്നയാളുടെ തലക്കുമുകളില്‍ അല്പം വടക്ക് കിഴക്കായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രം ഉള്‍പ്പെടുന്ന നക്ഷത്രഗണമാണ് രോഹിണി. Λ എന്ന ആകൃതിയിലാണ് രോഹിണി കാണപ്പെടുന്നത്. രോഹിണിയും അതിനു താഴെക്കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നാണ് ഇടവം (Taurus) രാശി. ഇടവം രാശിക്ക് കിഴക്കുമാറി മിഥുനവും (Gemini) അതിനും കിഴക്കായി കര്‍ക്കിടകവും (Cancer) രാശികള്‍ കാണപ്പെടുന്നു.

ജനുവരിയിലെ മറ്റ് നക്ഷത്ര സമൂഹങ്ങള്‍

വേട്ടക്കാരന്‍ (Orion)

വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും
വേട്ടക്കാരനും സമീപ നക്ഷത്രങ്ങളും

സൗരരാശികള്‍ കഴിഞ്ഞാല്‍ ജനുരിയില്‍ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്ര സമൂഹമാണ് വേട്ടക്കാരന്‍ . ജനുവരി മാസം 7 മണിയോടെ ഇത് കിഴക്കന്‍ ചക്രവാളത്തിനു മുകളില്‍ പൂര്‍ണമായും ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ – ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ് (Orion the Hunter). വടക്കോട്ടാണ് അയാളുടെ തല (നമ്മുടെ മകീര്യം അഥവാ മൃഗശീർഷം നക്ഷത്രങ്ങൾ). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര – Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. വലത് കാല്പാദത്തിലുള്ളത് സെയ്ഫ് (Saiph) നക്ഷത്രം. വേട്ടക്കാരന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റായി സങ്കല്പിച്ചിരിക്കുന്നു. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

ഓറിയോണ്‍ – ഒരു വഴികാട്ടി

ബൃഹത്ശ്വാനന്‍ (Canis Major)

സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനന്‍. വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെല്‍റ്റ് ഇവ ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം.

[box type=”info” align=”” class=”” width=””]ധനുമാസം അവസാനം (ജനുവരി 14-ന്) സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് കിഴക്ക് സിറിയസ് ഉദിച്ചുയരും. മകരവിളക്ക് ദിവസം സന്ധ്യയ്ക്ക കിഴക്ക് ഉദിച്ചുയരുന്നതായി കാണുന്ന നക്ഷത്രം സിറിയസ്സാണ്.[/box]

കാര്‍ത്തിക (Pleiades).

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക.

പെഗാസസ് (Pegasus)

ഭാദ്രപഥം, പറക്കുംകുതിര എന്നൊക്കെ അറിയപ്പെടുന്ന നക്ഷത്രസമൂഹമായ പെഗാസസ് ജനുവരിയില്‍ സന്ധ്യയ്ക്ക് തലയ്ക്കുമുകളില്‍ അല്പം വടക്ക് പടിഞ്ഞാറായി കാണപ്പെടുന്നു. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു സമചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി ,കിഴക്കുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും കിഴക്കായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

മറ്റുള്ളവ

വടക്കേ ആകാശത്ത് ‘M’ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ (Cassiopeia). വടക്ക് കിഴക്ക് മാറി ഏകദേശം ഷഡ്ഭുജാകൃതിയില്‍ കാണുന്ന നക്ഷത്ര സമൂഹം ഓറിഗ (Auriga). ഇതിലെ പ്രഭയേറിയ നക്ഷത്രമാണ് കാപ്പെല്ല (Capella). തെക്കുഭാഗത്ത് ചക്രവാളത്തോട് ചേര്‍ന്ന് കാണുന്ന പ്രഭയേറിയ നക്ഷത്രം കനോപ്പസ് (Canopus). പപ്പിസ് (Puppis) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണിത്.

ഗ്രഹങ്ങള്‍

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നം വ്യത്യസ്തമായി ഒരു ഗ്രഹത്തെ പോലും ഈ വര്‍ഷം ജനുവരിയില്‍ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയില്ല. ബാഹ്യ യുതിയില്‍ (Superior conjunction) ആയിരിക്കുന്നതിനാല്‍ ശുക്രന്‍ ശനി എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കുക പ്രയാസവുമാണ്.

[box type=”info” align=”” class=”” width=””]ആകാശത്ത് രണ്ടോ അതിലധികമോ ഗ്രഹങ്ങള്‍ (സൂര്യനും ചന്ദ്രനും ഉള്‍പ്പെടെ) രാശിചക്രത്തില്‍ ഒരേ സ്ഥാനത്ത് വരുന്നതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് യുതി അഥവാ യോഗം. ബുധനും ശുക്രനും സൂര്യനുമായി രണ്ടുതരം യോഗം സാധ്യമാണ്. 1. അന്തര്യുതി (Inferior conjunction) – സൂര്യനും ഭൂമിക്കും ഇടയ്ക്ക് വരുമ്പോള്‍ . 2. ബാഹ്യ യുതി (Superior conjunction) – സൂര്യനു പിന്നില്‍ വരുമ്പോള്‍. വ്യാഴം, ചൊവ്വ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങള്‍ക്ക് ബാഹ്യ യുതി മാത്രമാണുണ്ടാവുക. (സൂര്യസമീപത്തുകൂടി ഏതെങ്കിലും ഗ്രഹം കടന്നുപോകുന്നതിനെ പൊതുവെ യോഗം എന്ന് പറയാം.)[/box]

പുതുവര്‍ഷാരംഭത്തില്‍ സൂര്യനില്‍ നിന്നും പരമാവധി അകലത്തില്‍ എത്തുന്നതിനാല്‍ സൂര്യോദയത്തിന് മുമ്പായി തെക്ക്-കിഴക്കന്‍ ആകാശത്ത് ബുധനെ (Mercury) നിരീക്ഷിക്കാം. 2018 ജനുവരിയില്‍ ഉദയത്തിന് മുമ്പായി നിരീക്ഷിക്കാന്‍ കഴിയുന്ന മറ്റ് രണ്ട് ഗ്രഹങ്ങളാണ് ചൊവ്വയും (Mars) വ്യാഴവും (Jupiter). പുലര്‍ച്ചെ അഞ്ച് മണിക്ക് നിരീക്ഷിക്കുകയാണെങ്കില്‍ തെക്ക് കിഴക്കേ ചക്രവാളത്തില്‍ നിന്നും 400 മുകളിലായി ഇവയെ തുലാം രാശിയില്‍ കാണാം. ആ ഭാഗത്തുതന്നെ ഏറ്റവും തിളക്കത്തൊടെ കാണാന്‍ കഴിയുന്ന വ്യാഴത്തെയും ഇളം ചുവപ്പ് നിറത്തില്‍ ശോഭിക്കുന്ന ചൊവ്വയേയും പ്രയാസംകൂടാതെ തിരിച്ചറിയാൻ സാധിക്കും.

ചന്ദ്രഗ്രഹണം – ജനുവരി 31

ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. കഴിഞ്ഞ 150 വര്‍ഷത്തെ ആദ്യ ബ്ലൂമൂണ്‍ ചന്ദ്രഗ്രഹണമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയില്‍ പൂര്‍ണ ഗ്രഹണത്തോടെയാകും ചന്ദ്രന്‍ അന്നേദിവസം സന്ധ്യയ്ക്ക് ഉദിച്ചു വരിക. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മങ്ങിയ ചുമപ്പ് നിറത്തില്‍ ചന്ദ്രനെ കാണാന്‍ കഴിയും.

ജനുവരി 31ന്റെ ചന്ദ്രഗ്രഹണത്തെ പറ്റി കൂടുതല്‍ അറിയാം.

LunarEclipse.gif

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യൻ ഒബ്സർവേറ്ററികൾ 
Next post ടാസ്മാനിയൻ കടുവ തിരിച്ചുവരുന്നു
Close