മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന്‍ വിരുദ്ധ ശാസ്ത്രം

മാതൃഭൂമി ആഴ്ചപതിപ്പില്‍ (2014 മാര്‍ച്ച് 9) ജീവന്‍ ജോബ് തോമസ് എഴുതിയ ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന്‍ വ്യാപാരം എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏതാനും സയന്‍സ് പുസ്തകങ്ങള്‍ മലയാളത്തില്‍ എഴുതിയ ആളെന്ന നിലയില്‍ ശാസ്ത്രീയ സമീപനം ആയി തെറ്റിദ്ധരിക്കുകയാണ് പലരും ചെയ്തത്. എന്നാല്‍ തന്‍റെ മുന്‍ കൃതികള്‍ പലയിടത്തുനിന്നുള്ള സമാഹരണങ്ങള്‍ മാത്രമായിരുന്നു എന്ന സംശയം ജനിപ്പിക്കും വിധം ശാസ്ത്രീയ സമീപനത്തെപ്പറ്റിയുള്ള തന്‍റെ അജ്ഞത വെളിവാക്കുകയായിരുന്നു ജീവന്‍ ജോബ് ഈ ലേഖനത്തിലൂടെ ചെയ്തത്.

 ഒറ്റ ഉദാഹരണം മതി ഇത് മനസ്സിലാക്കാൻ,ലേഖനത്തില്‍ ഉടനീളം ജീവന്‍ ജോബ് അക്യൂട്ട് ഫാള്‍സിഫൈഡ് പരാലിസിസ് എന്ന രോഗ ലക്ഷണത്തെപ്പറ്റി പറയുന്നുണ്ട്. AFP എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രോഗത്തെപ്പറ്റിയാണിതെന്ന് വ്യക്തം. AFP എന്നാല്‍ അക്യൂട്ട് ഫാളാസിഡ് പരാലിസിസ് ആണെന്നും പേശികളുടെ ബലഹീനതയുടെ തരം മനസ്സിലാക്കാന്‍ കഴിയുന്ന പദമാണിതെന്നും എത് ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും അറിയാവുന്ന കാര്യമാണ്. അതിനെ നിരര്‍ത്ഥകമായ അക്യൂട്ട് ഫാള്‍സിഫൈഡ് പരാലിസിസ് ആക്കുന്ന ജീവന്‍ ജോബിനെക്കുറിച്ച് എന്തു പറയാന്‍?ഒരു കാര്യം വ്യക്തം. വായിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം മെനക്കെടാറില്ല. വര്‍ണാലങ്കാരത്തോടെ അതിശയോക്തികലര്‍ത്തി എഴുതിപ്പിടിപ്പിക്കുക മാത്രം. മാതൃഭൂമിയില്‍ ഈ ലേഖനം വന്നയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അനീഷ് അതിനുള്ള പ്രതികരണം എഴുതി മാതൃഭൂമിക്കു നല്‍കി. അവര്‍ അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പ്രസ്തുത ലേഖനം ‘ലൂക്ക’ യില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ജീവന്‍ ജോബ് ലേഖനത്തിനുള്ള മറ്റൊരു വിശദvacination1 പ്രതികരണം ഡോ. കെ.പി.അരവിന്ദന്‍ ഫേസ്ബുക്ക് വഴി നല്‍കിയത് ഇവിടെ ലഭ്യമാണ് https://drive.google.com/file/d/0B_Ub3YlifPYdbWktYVpBLTl1Wms/edit?usp=sharing ഇതിന്‍റെ മലയാളം പരിഭാഷ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘യുക്തിയുഗം’ മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ ലഭ്യമാണ്.

One thought on “മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന്‍ വിരുദ്ധ ശാസ്ത്രം

Leave a Reply