ക്യാമ്പുകൾ സമാപിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ 12, 13 തിയ്യതികളിൽ താരനിശ – വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ലൂക്ക പത്ത് ആഴ്ച്ചകളിലായി സംഘടിപ്പിച്ച ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിഴൽയന്ത്രം, സൌരയൂഥ മാതൃക നിർമ്മാണം, സൌരദർശിനി, ആകാശത്തിലെ കോണളവുകൾ, അസ്ട്രോണമി സോഫ്റ്റുവെയറുകളും ആപ്പുകളും, ടെലിസ്‌കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം. -ടെലിസ്‌കോപ്പ് – പരിചയം, ആസ്ട്രോഫോട്ടോഗ്രഫി അടിസ്ഥാന പാഠങ്ങൾ – ഗ്രഹങ്ങൾ – നക്ഷത്രങ്ങൾ – രാശികൾ – മനുഷ്യനിർമിത ഉപഗ്രഹങ്ങൾ എന്നിവ തിരിച്ചറിയല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ടായി.
1. ഓറിയോൺ താരനിശ – തിരുവനന്തപുരം
തിരുവനന്തപുരം വിതുര വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന ക്യാമ്പിൽ 50 പേർ പങ്കെടുത്തു. അജിരാജൻ, ശരത് പ്രഭാവ് , പ്രശാന്ത് വെമ്പായം, അസിം അബ്ദുൽ വാഹിദ്, അതുൽ ആർ.ടി. ,സ്വസ്തിക് എന്നിവർ സെഷനുകൾക്ക് നനേതൃത്വം നൽകി. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ഡോ. റസീന എൻ.ആർ. ക്യാമ്പ് കോഡിനേറ്റർ ആയിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പാലോട് മേഖലയിലുെ വിതുര യൂണിറ്റാണ് ക്യാമ്പിന് ആതിഥ്യം വഹിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ബി.രമേഷ്, സയൻസ് കേരള ചാനൽ എഡിറ്റർ അരുൺരവി എന്നിവർ സംസാരിച്ചു. വൈകുന്നേരം വരെ ആകാശം തെളിഞ്ഞില്ലെങ്കിലും രാത്രിയിൽ നക്ഷത്ര നിരീക്ഷണം സാധ്യമായി.
ദൃശ്യങ്ങളിലൂടെ…
2. ആൻഡ്രോമിഡ താരനിശ – കോട്ടയം
കോട്ടയം സി.എം.എസ് കോളേജ് ഫിസിക്സ് വിഭാഗവും കൊച്ചി സർവ്വകലാശാലയിലെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ കേരള ലെഗസി ഓൺ അസ്ട്രോണമി ആൻഡ് മാത്തമാറ്റിക്സ് (IUCKLAM) -ന്റെയും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 60-പേർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ വർഗ്ഗീസ് സി ജോഷ്വോ ഉദ്ഘാടനം ചെയ്തു. അസ്ട്രോ കേരളയുടെ കോട്ടയം ചാപ്റ്റർ കൺവീനർ ബിനോയ് പി ജോണി ക്യാമ്പ് കോഡിനേറ്ററായി. ഡോ.എൻ.ഷാജി, ഡോ. മാത്യു ജോർജ്ജ്, മനോഷ് ടി.പി., ശ്രുതി കെ.എസ്, മേഥ രേഖ, അനുരാഗ് എസ്, രവീന്ദ്രൻ, ജോസ് സാമുവൽ, അനൂപ് അരവിന്ദാക്ഷൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. പരിഷത്ത് ജില്ലാ സെക്രട്ടറി വിജു.വി നായർ , ഫിസിക്സ് വിഭാഗം തലവൻ ഡോ. സാം രാജൻ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംസാരിച്ചു. അസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ടെലസ്കോപ്പ് നിർമ്മാണം, എസ്.എച്ച് കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപകനായ മാത്യു ജോർജ്ജിന്റെ റേഡിയോ ടെലസ്കോപ്പ് – സംബന്ധിച്ച ക്ലാസ് എന്നിവ കോട്ടയം താരനിശയിലെ സവിശേഷതയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം മേഖലയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
ദൃശ്യങ്ങളിലൂടെ…
3. മിൽക്കിവേ – താരനിശ പാലക്കാട്
പാലക്കാട് കഞ്ചിക്കോടുള്ള അഹല്യ ക്യാമ്പസിൽ വെച്ച് നടന്ന ക്യാമ്പിൽ 60 പേർ പങ്കെടുത്തു. സുധീർ ആലങ്കോട്, സന്ദീപ് പി, തെ.വി.എസ് കർത്ത, ലില്ലി കർത്ത, രോഹിത് ആർ.എ, അരുൺ മോഹൻ, ആര്യ പി. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അസ്ട്രോ കേരള കോഡിനേറ്റർ വി.എസ്.ശ്യാം, ഡോ.ഗണേഷ് (അഹല്യ അസട്രോണമി ക്ലബ്) എന്നിവർ സംസാരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് മേഖലയായിരുന്നു ക്യാമ്പിന്റെ സംഘാടനം.
ദൃശ്യങ്ങളിലൂടെ…
ചിത്രങ്ങൾക്ക് കടപ്പാട് : പ്രശാന്ത് വെമ്പായം, മനു വിശ്വനാഥ്, അരുൺ മോഹൻ, ജോസ് സാമുവൽ, അനുരാഗ് എസ്.