കടൽ കവർന്നെടുക്കുന്ന തീരവും, തകർന്നടിയുന്ന വീടുകളും തീരദേശനിവാസികളുടെ ഭയപ്പാടും, മത്സ്യസമ്പത്തിൽവന്ന ഗണ്യമായ കുറവും കാലവർഷങ്ങളിൽ കേരളത്തിലെ വാർത്തകളിൽ സ്ഥിരം ഇടംപിടിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടുന്ന വസ്തുതയാണ് കണ്ടൽ വനങ്ങളുടെ നശീകരണവും
അന്താരാഷ്ട്ര നീതിന്യായ കോടതി (ലോക കോടതി) 2025 ജൂലൈ 23-ന് പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി, കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള ലോകശ്രമങ്ങളിൽ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. ലോക കോടതിയുടെ വിധി പ്രകാരം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കെതിരെ, ചരിത്രപരമായ ഹരിതഗൃഹവാതക ഉദ്വമനം ഉൾപ്പെടെ, രാജ്യങ്ങൾക്ക് അന്യോന്യം കേസ് കൊടുക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. വിധിക്ക് നിർദ്ദേശകസ്വഭാവമേ ഉള്ളൂവെങ്കിലും ഇത് വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡോ.സുരേഷ് വിഗവ. വിക്ടോറിയ കോളേജ് പാലക്കാട്ലൂക്ക എഡിറ്റോറിയൽ ബോർഡ് ആംഗംFacebookLinkedinEmail കേരളത്തിന്റെ പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഓർമ്മയാകുമ്പോൾ, അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളില് എന്ന പോലെ ശാസ്ത്രലോകത്തും പശ്ചിമഘട്ടത്തിലെ ഒരു കുഞ്ഞൻ കാട്ടുപൂവിലൂടെ അമരമാകുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻ...
”ചന്ദനലേപസുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ” എന്ന് ചലച്ചിത്രഗാനം. എന്നാൽ ഇവിടെ പറയാൻ പോകുന്നത് കാമിനിമാരെക്കുറിച്ചല്ല, സുഗന്ധം ചൂടിപ്പറന്ന് കാമിനിമാരെ പാട്ടിലാക്കുന്ന പ്രാണിലോകത്തിലെ കാമുകന്മാരെക്കുറിച്ചാണ്. തേനീച്ചക്കുടുംബത്തിലെ (Apidae) ഓർക്കിഡ് ഈച്ചകളാണ് (Orchid bees) നമ്മുടെ കഥയിലെ നായകന്മാർ.
ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം ആസ്ത്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ 2015 ജൂലൈ 13-21 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. 6 പേരടങ്ങിയ ഇന്ത്യൻ ടീമിലെ 3 പേർക്ക് സ്വർണമെഡലും 2 പേർക്ക് വെള്ളി മെഡലും...
നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക് സുരക്ഷയും ട്രാഫിക് നിയത്രണവും മെച്ചപ്പെടുത്താൻ ശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ സങ്കേതിക മുന്നേറ്റമാണ് connected vehicles. ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിലവിൽ വന്നാൽ പൊതുസമൂഹത്തിൽ എന്ത് മാറ്റം വരും? നമുക്ക് ഒന്ന് അന്വേഷിക്കാം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ സൂസൻ എൽദോസ്( (IIT Madras Chennai) – നടത്തിയ അവതരണം.
നമ്മുടെ ഫേസ്വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ‘ മൈക്രോപ്ലാസ്റ്റിക്സ് ‘ എന്ന് അറിയപ്പെടുന്ന ഇവ എങ്ങനെയാണ് നമ്മുടെ ഇന്ത്യൻ വിപണിയിലെ ചർമ്മസംരക്ഷണ നിത്യോപയോഗ വസ്തുക്കളിൽ കാണപ്പെടുന്നതെന്നും, ഇവ എങ്ങനെയാണ് മലിനീകരണത്തിന് വഴി വെയ്ക്കുന്നതെന്നും, ഇവ എന്തൊക്കെയാണെന്നും, 2030 ഓടെ ഉണ്ടായേക്കാവുന്ന ഇവയുടെ ആശാവഹമായ മലിനീകരണത്തോതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വസ്തുതകളാണ് ഈ അവതരണത്തിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ റിയ കെ.അലക്സ് (School of Environmental Studies Cochin University of Science and Technology)- നടത്തിയ അവതരണം.
ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.
ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.
ലോകത്താകമാനം ഊർജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രകാശന ആവശ്യങ്ങൾക്കായുള്ള എൽഇഡികളെ സംബന്ധിച്ചുള്ള ഗവേഷണം പ്രാധാന്യമർഹിക്കുന്നു. അപൂർവ ഭൗമമൂലകങ്ങളായ Eu3+, Tb3+, Dy3+, Tm3+ എന്നിവ ഉപയോഗിച്ചുള്ള ഫോസ്ഫറുകളുടെ വികസനവും അവയുടെ പ്രായോഗിക ഉപയോഗങ്ങളും ചർച്ച ചെയ്യുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ Bibily Baby (School of Pure and Applied Physics, Mahatma Gandhi University, Kottayam) – നടത്തിയ അവതരണം.
നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം കൈവിടാതെ തന്നെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം.