ജുണ്‍ മാസത്തിലെ ആകാശവിശേഷങ്ങള്‍

ജൂണ്‍ 2-4: അസ്തമനശേഷം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ആകാശത്തായി പുണര്‍തം നക്ഷത്രത്തിനോടടുത്തായി വ്യാഴഗ്രഹത്തെ കാjuneണാം. ഒപ്പം ബുധനേയും കാണാമെങ്കിലും ഇത് പെട്ടെന്ന് തന്നെ അസ്തമിക്കും, തിളക്കവും നന്നേ കുറവായിരിക്കും. ജൂണ്‍ 7-8: ചൊവ്വാഗ്രഹം ചന്ദ്രനോട് വളരെയടുത്ത്. ഇതിന്റെ തിളക്കം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മെയ് 21-ന് പശ്ചാത്ഗമനം(retrograde motion) നിര്‍ത്തി ഇപ്പോള്‍ ഇത് കിഴക്കോട്ട് കന്നി രാശിയുടെ നേര്‍ക്ക് നീങ്ങുകയാണ്.

ജൂണ്‍ 10: ശനിഗ്രഹം ചന്ദ്രനോട് വളരെയടുത്ത് തുലാം രാശിയില്‍. കഴിഞ്ഞ മെയ് 10-ന് സൂര്യന് പ്രതിമുഖമായി എത്തിയ ശനിയ്ക്ക് ഇപ്പോള്‍ തിളക്കം കൂടുതലാണ്. ഇതിപ്പോ പശ്ചാത്ഗമനത്തിലാണ്. വലയങ്ങള്‍ക്ക് ദൃശ്യരേഖയുമായി (line of sight) ഇപ്പോള്‍ 21 ഡിഗ്രിയോളം ചരിവുണ്ട് എന്നതിനാല്‍ ടെലിസ്കോപ്പിലൂടെയുള്ള കാഴ്ച രസകരമായിരിക്കും. രണ്ട് വലയങ്ങള്‍ക്കിടയിലുള്ള കസീനി വിടവ് ദൃശ്യമാകും. ജൂണ്‍ 24: ഉദയത്തിന് മുന്‍പ് ചന്ദ്രക്കലയോട് അടുത്തായി ശുക്രഗ്രഹം. രണ്ടും ഇടവരാശിയില്‍ കാര്‍ത്തികക്കൂട്ടത്തിന്റെ സമീപത്തായി കാണപ്പെടും.

Leave a Reply