ഗോറില്ലകൾക്കും കോവിഡ്

കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2  വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു.  വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്.

തുടര്‍ന്ന് വായിക്കുക

ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?

മൂക്കില്‍ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഇ.എന്‍.ടി ഡോക്ടറുടെ അവകാശവാദമാണ് ഇന്നത്തെ പത്രത്തിലെ താരം. ഗ്ലൂക്കോസ്സില്‍ നിന്നുണ്ടാകുന്ന ഓക്സിജന്‍ അയോണുകള്‍ കൊറോണ വൈറസിന്റെ ബാഹ്യാവരണത്തെ നശിപ്പിക്കും എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാസ്തവമാണോ എന്നുറപ്പില്ലെങ്കിലും ഒഴിച്ച് നോക്കുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന ചോദ്യവുമായി കുറേപ്പേരും ഇറങ്ങിയിട്ടുണ്ട്.

തുടര്‍ന്ന് വായിക്കുക

കോവിഡ് മരണം ; ദഹിപ്പിക്കുമ്പോൾ പുകയിലൂടെ കൊറോണ പകരുമോ ? 

ലിയ ആരോഗ്യ ജാഗ്രതയോടെ നീങ്ങുന്ന കേരള സമൂഹത്തിനാകെ അപമാനമാകുന്ന ഒരു കാര്യമാണ് കോട്ടയത്ത് നടന്നത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് തികച്ചും

തുടര്‍ന്ന് വായിക്കുക

ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ? 

കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്തിയെന്നും ആർസനിക്കം ആൽബം 30C എന്നാണ് അതിൻറെ പേര് എന്നും അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് വാട്സാപ്പിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കോവിഡിനെതിരെ പ്രതിരോധ മരുന്നുകളൊന്നും നിലവിലില്ല എന്ന വാർത്ത അംഗീകൃത മാധ്യമങ്ങളെല്ലാം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സന്ദേശം ആളുകളിൽ സംശയങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സംശയങ്ങൾക്ക് മറുപടിയായാണ് ഈ ചെറു കുറിപ്പ്  ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

തുടര്‍ന്ന് വായിക്കുക

കോവിഡ് അനുബന്ധ മാനസിക സംഘർഷങ്ങൾ പഠനവിഷയമാകണം

സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.

തുടര്‍ന്ന് വായിക്കുക

പ്ലാസ്മാദാനം എന്ന ചികിത്സയ്ക്കപ്പുറം പ്രതീക്ഷ നല്‍കുന്ന ഗവേഷണങ്ങള്‍

ഡോ. യു. നന്ദകുമാര്‍ കോവിഡ് 19 വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്ലാസ്മദാനം ചികിത്സാരീതിയായി പരീക്ഷിച്ചു തുടങ്ങി. മാർച്ച്, 2020 ൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ചു പ്ലാസ്മാദനത്തിന്റെ സാധ്യത ആശാവഹമാണെന്നു

തുടര്‍ന്ന് വായിക്കുക

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം

ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

തുടര്‍ന്ന് വായിക്കുക