വാക്സിന്‍-വിരുദ്ധ ദുര്‍ഭൂതം കേരളത്തില്‍

ആരോഗ്യരംഗത്ത് അത്ഭുതങ്ങള്‍ കൈവരിച്ച കേരളത്തെ വാക്സിന്‍വിരുദ്ധ ദുര്‍ഭൂതം ബാധിച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലമായി നാം നാടുകടത്തിയ ഡിഫ്തീരിയയും, ടെറ്റെനസ്സുമെല്ലാം വീണ്ടും തലപൊക്കുകയാണ്. 12-ാം നൂറ്റാണ്ടില്‍ വസൂരിക്കെതിരെ ജെന്നര്‍ കുത്തിവെപ്പ് നടത്തിയകാലം മുതല്‍ വാക്സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാക്സിനുകളുടെ രോഗവും മരണവും ഇല്ലാതാക്കാനുള്ള കഴിവ് കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ കഴിയത്തക്കവിധം പ്രകടമായതോടെ എതിര്‍പ്പുകളുടെ ശക്തി ക്രമേണ ദുര്‍ബലമായി. ഇന്ന് ലോകമെമ്പാടും ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മാത്രമാണ് ഉള്ളത്. ഇതാകട്ടെ ചില മതമൌലികവാദി ഗ്രൂപ്പുകളില്‍ നിന്നുമാണ് ഉള്ളത്. ഇവരുടെ സാന്നിദ്ധ്യം മുഖ്യമായും ഇന്‍റര്‍നെറ്റ് പേജുകളില്‍ ഒതുങ്ങിനില്‍ക്കുന്നു.

ഈ പൊതുസ്ഥിതിയില്‍ നിന്നു സമീപകാലത്ത് കേരളത്തെ വ്യത്യസ്തമാക്കുന്നത് ചില മുഖ്യധാര മാദ്ധ്യമങ്ങളുടെ വാക്സില്‍ വിരുദ്ധ നിലപാടുകളും പ്രചാരണങ്ങളുമാണ്. കൃത്യമായി പറഞ്ഞാല്‍ മാതൃഭൂമി, മാധ്യമം എന്നീ പത്രസ്ഥാപനങ്ങളാണ് വാക്സിന്‍ വിരുദ്ധതയെ പരിപോഷിപ്പിക്കുന്നത്. ഈ പ്രസിദ്ധീകരണങ്ങളില്‍ അടുത്ത കാലത്ത് വന്ന നിരുത്തരവാദപരമായ ചില ലേഖനങ്ങള്‍ തികച്ചും കപടശാസ്ത്രം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിവരമില്ലായ്മയുടെ മികച്ച ഉദാഹരണങ്ങളായിരുന്നു.

Leave a Reply