Thu. Apr 2nd, 2020

LUCA

Online Science portal by KSSP

ലൂക്കാ അവതരിച്ചു

lucaimage   മലയാളത്തിലെ ആദ്യ പുരോഗമന ശാസ്ത്ര ഓണ്‍ലൈൻ മാഗസിൻ ലൂക്കാ (www .luca.co.in)മലയാളികൾക്ക് സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാർഷിക വേദിയിൽ നടന്ന ചടങ്ങിലാണ് വെബ്സൈറ്റിന്റെ പ്രകാശനം നടന്നത് .

എന്താണ് ലുക്ക ?
ലൂക്ക- ഭൗമ പരിണാമത്തിന്റെ ശതകോടി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രൂപപെട്ട ആദ്യജീവകണം. ഭൂമിയില്‍ അധിവസിക്കുന്ന അസംഖ്യം ജീവജാലങ്ങളുടെ പൊതുപൂര്‍വികന്‍. അതിലൂടെ തുടങ്ങി, ചുറ്റുപാടിനെ മനസ്സിലാക്കാനും മാറ്റിത്തീര്‍ക്കാനും കഴിയുന്ന മനുഷ്യന്‍ എന്ന ’അത്ഭുതജീവി’ വരെ എത്തിയ പരിണാമം. ജൈവ പരിണാമകാലം ഒരു വര്‍ഷമായെടുത്താല്‍ ഒടുവിലത്തെ ഏതാനും സെക്കന്റുകളില്‍ പിറന്ന മനുഷ്യന്‍, അറിവിലും കഴിവിലും സ്വയം വരുത്തിയ വികാസത്തിലൂടെ സഹജീവികളുടെയാകെ വിധി നിര്‍ണ്ണയിക്കുന്നു. അറിവിന്റെ വ്യാപ്തി ഇന്ന് ദൂരത്തിലും കാലത്തിലും പ്രപഞ്ചത്തോളം വളര്‍ന്നിരിക്കുന്നു. ശാസ്ത്രത്തിന്റെ സവിശേഷ രീതിയാണ് അതിന് അവരെ പ്രാപ്തരാക്കിയത് .

luca ina
കടന്നു പോയ രണ്ട് നൂറ്റാണ്ടുകള്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വന്‍ കുതിപ്പാണ് സൃഷ്ടിച്ചത്. മനുഷ്യ ജീവിതത്തേയും പ്രകൃതിയേയും അത് പാടെ മാറ്റിമറിച്ചു. എന്നാല്‍ ഈ മാറ്റങ്ങളെല്ലാം പുരോദിശയിലായിരുന്നില്ല. വിവേചനബുദ്ധിയേക്കാള്‍ സ്വാര്‍ത്ഥതയും ആര്‍ത്തിയും ലാഭത്വരയുമാണ് ഇക്കാലയളവില്‍ മനുഷ്യനെ മുഖ്യമായും നയിച്ചത്. തന്മൂലം നീതിയും തുല്യതയും മാത്രമല്ല നിലനില്പും അപകടത്തിലാണിന്ന്. മറുമരുന്നായ് വേണ്ടത് അറിവിന്റേയും സമ്പത്തിന്റേയും അധികാരത്തിന്റേയും വികേന്ദ്രീകരണമാണ്. ശാസ്ത്രബോധത്തെ സാര്‍വത്രികമാക്കുമ്പോഴേ അതിന്റെ ആവശ്യകത ബോധ്യമാവൂ.

ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായ് നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് ഞങ്ങള്‍ ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക് മാധ്യമങ്ങള്‍ക്കാണ്. എന്നാല്‍, അവിടെയും ആധിപത്യം ഇന്ന് സ്വകാര്യ ലാഭേച്ഛക്കാണ്. ആര്‍ത്തിയും അന്ധതയും അശാസ്ത്രീയതയുമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഒരു തരത്തില്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രസരിപ്പിക്കുന്നത്. അതിനോട് കലഹിച്ചും, ശാസ്ത്രീയത, സാമൂഹ്യ നീതി, തുല്യത, സുസ്ഥിരത എന്നീ സങ്കല്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഒരു ബദല്‍ പ്രവര്‍ത്തനമാണ് ഈ നവമാധ്യമത്തിലൂടെ ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ലക്ഷ്യം പുതിയ ഒരു സമൂഹമാണ്. പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കി, തുല്യതയും സുസ്ഥിരതയും പുലരുന്ന, മാനവികത വീണ്ടെടുക്കുന്ന, കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു സമൂഹം. ഇതിനായി ശാസ്ത്രവിജ്ഞാനത്തോടൊപ്പം സാമൂഹ്യവിവരങ്ങളും ശാസ്ത്രവിചാരവും രാഷ്ട്രീയ വിമര്‍ശനവും മാധ്യമനിരീക്ഷണവുമെല്ലാം പ്രയോജനപ്പെടുത്തുന്നു.luca3
-ലൂക്ക പ്രവര്‍ത്തകര്‍

പത്രാധിപ സമിതി
ഡോ. ബി ഇക്ബാല്‍ (എഡിറ്റര്‍), പി എസ് രാജശേഖരന്‍(അസോസിയേറ്റ് എഡിറ്റര്‍),

പി മുരളീധരന്‍(മാനേജിംഗ്എഡിറ്റര്‍), നവനീത് കൃഷ്ണന്‍, സീമ ശ്രീലയം, ടി വി സുനിത, വൈശാഖന്‍ തമ്പി, ടി കെ ദേവരാജന്‍, ഡോ. ആര്‍ വി ജി മേനോന്‍, ഡോ. കെ പി അരവിന്ദന്‍, അനസ് എം പി, റിസ്വാന്‍, ഗോപകുമാര്‍ റ്റി (നിര്‍വഹണം)
സാങ്കേതിക സഹായം : walking ants – See more at: http://luca.co.in

%d bloggers like this: