മലയാളി വനിതാ ശാസ്ത്ര പ്രതിഭകൾ

ഇതിൽ എത്രപെരെ നിങ്ങൾക്കറിയാം ?

Arrow

സസ്യശാസ്ത്രജ്ഞ

1897.-1984.

ഇന്ത്യയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ധുരമൂറുന്ന കരിമ്പിന്റെ ഉത്പാദനത്തിനും നാം ജാനകിയമ്മാളിനോട് കടപ്പെട്ടിരിക്കുന്നു. തലശ്ശേരിയിൽ ജനനം

അന്നാമാണി

Arrow

കാലാവസ്ഥാശാസ്ത്രജ്ഞ

1918-2001.

ഇന്ത്യയിലെ കാലാവസ്ഥാ പഠനത്തിന് അടിത്തറയിട്ട ശാസ്ത്രജ്ഞ. കാലാവസ്ഥാ അളവുപകരണങ്ങളുടെ മാനദണ്ഡീകരണം(Standardisation) അവര്‍ ശ്രദ്ധ പതിപ്പിച്ച പ്രധാന ദൗത്യമായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ ആണ് ജനനം

യമുന കൃഷ്ണൻ

Arrow
Green Star

യമുന കൃഷ്ണൻ

രസതന്ത്രത്തിൽ ഗവേഷണം തുടങ്ങി ജീവശാസ്ത്രത്തിലേക്കും കെമിക്കൽബയോളജിയിലേക്കും കടന്ന ശാസ്ത്രജ്ഞ. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. ഇപ്പോൾ ചിക്കാഗോ സർവ്വകലാശാലയിൽ രസതന്ത്രവിഭാഗം പ്രൊഫസർ. 

Green Star

പ്രഭ ചാറ്റർജി

ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസം സംബന്ധിച്ച നയരൂപീകരണത്തിൽ വലിയ പങ്കുവഹിച്ച ശാസ്ത്രജ്ഞ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനനം

Green Star

ഇന്ദിര നാരായണ സ്വാമി

ഇന്ന് തേജസ് എന്നറിയപ്പെടുന്ന, ഇന്ത്യൻ ബഹുമുഖ സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ - LCA രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞ. ആലപ്പുഴ സ്വദേശി

Dot
Green Star

എ സീമ

സ്തനാർബുദം കണ്ടെത്താൻ വില കുറഞ്ഞതും കൊണ്ടുനടക്കാനും സൌകര്യപ്രദവുമായ ബ്രാ-വികസിപ്പിച്ച ശാസ്ത്രജ്ഞ. തൃശ്ശൂർ അത്താണിയിലുള്ള c-met  ലെ ഗവേഷകയാണ്.

Dot

ശാസ്ത്ര  രംഗത്തെ പെൺ കരുത്തുകൾ

Black Star

ചിത്രഗാലറി

200 ലേറെ വനിതാശാസ്ത്ര പ്രതിഭകളെ പരിചയപ്പെടാം സന്ദർശിക്കാം

Black Star