മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു.