കോവിഡ് വാക്സിൻ ഉത്പാദനം : പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിൽ

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ താത്ക്കാലികമായി നിർത്തലാക്കണമെന്ന ആവശ്യത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതോടെ വാക്സിൻ ലഭ്യത വർധിപ്പിച്ച് ജനങ്ങൾക്ക് അതിവേഗം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കയാണ്.