All day
February 2, 2022
തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ലോക തണ്ണീര്‍ത്തടദിനം റാംസാര്‍ കണ്വെന്ഷന് നടന്ന ദിവസത്തെ സ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫെബുവ്രരി 2-നു കൊണ്ടാടുന്നു. ഈ വര്‍ഷത്തെ ചിന്താ വിഷയം “തണ്ണീര്‍ത്തടങ്ങളും ശുദ്ധജലവും” (wetlands and water) എന്നതാണ്.
All day
February 10, 2022
രോഗാണുസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10
All day
February 11, 2022
ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു
All day
February 12, 2022
ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്വികന്മാരില് നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്വിന് (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.
All day
February 14, 2022
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?
All day
February 16, 2022
1920-ൽ താപ അയോണൈസേഷൻ സമവാക്യം വികസിപ്പിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ. നക്ഷത്ര പ്രകാശരാജി വിശ്ലേഷണം (stellar spectrum analysis ) എന്ന സാങ്കേതിക വിദ്യക്ക് അടിസ്ഥാനമായ സമവാക്യങ്ങൾ സാഹയുടെ കണ്ടെത്തലുകളാണ്. സാഹാ സമവാക്യം പ്രകാശ സ്രോതസ്സിന്റെ രാസഘടനയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സഹായിച്ചു. നക്ഷത്രത്തിന്റെ താപനിലയോ അല്ലെങ്കിൽ അതിലുള്ള രാസ മൂലകങ്ങളുടെ ആപേക്ഷിക അളവോ നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ രാജ്യ സ്നേഹിയാണ്. ഇന്ത്യയിൽ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്തു.
All day
February 17, 2022
All day
February 17, 2022
എഴുത്തും വരയും : ടി.വി.എൻ.ബ്ലാത്തൂർ
All day
February 19, 2022
ഫെബ്രുവരി 19. ഹെർമൻ സ്നെല്ലൻ ജൻമദിനം.
ഹെർമൻ സ്നെല്ലെൻ എന്നത് നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു പേരായിരിക്കില്ല. പക്ഷെ, എപ്പോഴെങ്കിലുമൊരു നേത്ര പരിശോധനക്കു പോയിട്ടുണ്ടെങ്കിൽ, അദ്ദേഹമുണ്ടാക്കിയ സാങ്കേതിക വിദ്യ കണ്ടിരിക്കും, തീർച്ച. മിക്കവാറും ആശുപത്രികളിലെ പരിശോധനാ മുറികളിലെ ചുമരുകളിൽ കണ്ടിട്ടുള്ള പ്രശസ്തമായ നേത്ര ചാർട്ടിന്റെ (Snellen Chart) ശിൽപ്പിയാണ് ഹെർമൻ സ്നെല്ലൻ (Herman Snellen -February 19, 1834 – January 18, 1908).
All day
February 22, 2022
ഹെൻറിഷ് ഹെർട്സിന്റെ കണ്ടെത്തൽ ഇല്ലായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഈ കുറിപ്പ് വായിക്കുമായിരുന്നില്ല. ഹെൻറിഷ് ഹെർട്സിന്റെ ജൻമദിനമാണ് ഫെബ്രുവരി 22
All day
February 23, 2022
“ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ ” ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23
All day
February 28, 2022
ഇന്ത്യ 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വർഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. “സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം” എന്നതാണ് ഈ വർഷത്തെ പ്രമേയം.