ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്. Betelgeuse എന്നാണിതിന്റെ ഇംഗ്ലീഷ് പേര്. ശബരൻ (Orion- വേട്ടക്കാരൻ) നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം
ഭീമൻ നക്ഷത്രം
തിരുവാതിര നക്ഷത്രത്തിന്റെ വ്യാസം സൂര്യന്റേതിനേക്കാൾ ഏകദേശം 700-1000 മടങ്ങ് വലുതാണ്, അതായത്, ഒരു ബില്യൺ കിലോമീറ്ററിലധികം!
ഭീമൻ നക്ഷത്രം
തിരുവാതിരയെ നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ വച്ചാൽ, അത് ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, ഛിന്നഗ്രഹ വലയത്തിന്റെ ഒരു ഭാഗം വരെ വിഴുങ്ങി, വ്യാഴത്തിന്റെ ഭ്രമണപഥത്തിനപ്പുറം വ്യാപിക്കും!
തിരുവാതിര അതിന്റെ ആയുസ്സിന്റെ അവസാനത്തിലാണ്, അത് ഒരു സൂപ്പർനോവയായി പൊട്ടിത്തെറിക്കും. അങ്ങനെ സംഭവിക്കുമ്പോൾ, ആ പൊട്ടിത്തെറിയുടെ പ്രകാശം പൗർണ്ണമിയിലെ നിലാവിനേക്കാൾ തിളക്കത്തിൽ ആഴ്ചകളോളം നിലനിൽക്കും!
പൊട്ടിത്തെറി
തിരുവാതിര നമ്മളിൽ നിന്നും 640 പ്രകാശവർഷം അകലെയാണ്; അത് പൊട്ടിത്തെറിച്ചാലും 640 വർഷങ്ങൾ കഴിഞ്ഞേ നമ്മൾ അറിയൂ.
ഒരു പക്ഷെ അത് പൊട്ടിത്തെറിച്ചിട്ടുണ്ടാകാം; നമ്മൾ അറിയാത്തതാണെങ്കിലോ