പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിനു് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള അനുകൂല സാഹചര്യമാണ്. ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുവാനും കൂടുതല്‍ ആളുകള്‍‍ക്ക് വാക്‌സിന്‍ എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.