ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം

സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ് കണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ സംഭവിക്കുന്ന റിഫ്രാക്ഷൻ ആണ് ഹാലോയ്ക്ക് കാരണമാകുന്നത്. ഇവ പല ആകൃതിയിലും കാണപ്പെടാറുണ്ട്. ഹാലോ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്, നമ്മളെല്ലാം ഒരിക്കലെങ്കിലും ഈ പ്രതിഭാസം കണ്ടിട്ടുണ്ടാകും. വൃത്താകൃതിയിൽ നാം സാധാരണ കാണുന്ന ഹാലോയ്ക്ക് 22 ഡിഗ്രി ഹാലോ എന്നാണ് പേര്. സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങൾ ആകാശത്തുള്ളപ്പോഴാണ് … Continue reading ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം